
റിയാദ്: കെഎംസിസി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ‘തസ്‌വീദ്’ ക്യാമ്പയിന്‍ സമാപന സമ്മേളനം ഇന്നു മാലാസിലെ ഡൂൂണ്‍സ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ലീം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്ദീന്‍, പ്രതിപക്ഷ ഉപനേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്‍ വഹാബ് എംപി, മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ കല്ലായി, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, മുസ്ലിം ലീഗ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സുല്‍ഫിക്കര്‍ സലാം എന്നിവര്‍ പങ്കെടുക്കും.

ഒരു വര്‍ഷം നീണ്ടു നിന്ന സംഘടനാ ശാക്തീകരണ ക്യാമ്പയിനില്‍ സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. 11 യുവതികളുടെ വിവാഹം ഡിസംബര്‍ അവസാനം നടത്തുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്, കണ്ണൂര്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് അന്‍വര്‍ വാരം, ജനറല്‍ സെക്രട്ടറി മുക്താര്‍ പിടിപി, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് പെരുമ്പ, ജില്ലാ കമ്മറ്റി ചെയര്‍മാന്‍ റസാഖ് വളക്കൈ, ട്രഷറര്‍ യാകൂബ് തില്ലങ്കേരി, സീനിയര്‍ വൈസ് പ്രസിഡന്റ് സൈഫു വളക്കൈ എന്നിവര്‍പങ്കെടുത്തു.






