Sauditimesonline

eva
'ഇവാ' കുടുംബ സംഗമവും വിന്റര്‍ ഫെസ്റ്റും

കുരുന്നുകളുടെ കുസൃതിപ്പൂരം; പുഞ്ചിരിയൊരുക്കി ഫാഷന്‍ നൈറ്റ്

റിയാദ്: കുരുന്നുകളുടെ കുസൃതിയും പുണ്യമായ പുഞ്ചിരിയും കൗതുക മുണര്‍ത്തിയ ‘കിഡ്‌സ് ഫാഷന്‍ നൈറ്റ് 2025’ ശ്രദ്ധേയമായി. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) റിയാദ് വനിതാ വിഭാഗമാണ് പരിപാടി ഒരുക്കിയത്. കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനും പ്രേരിപ്പിക്കുന്നതായിരുന്നു പരിപാടി.

സാംസ്‌കാരിക സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴിക്കുളം മധു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിനും സാമൂഹിക, സാംസ്‌കാരിക പരിപാടികളിലൂടെ ആത്മവിശ്വാസം വളര്‍ത്തുന്നതിനും ഇത്തരം വേദികള്‍ മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

വനിതാ വിഭാഗം പ്രസിഡന്റ് മൃദുല വിനീഷ് അധ്യക്ഷത വഹിച്ചു. സലിം കളക്കര, മജീദ് ചിങ്ങോലി, റഹ്മാന്‍ മീനമ്പത്ത്, ഫൈസല്‍ ബാഹസന്‍, സുരേഷ് ഷങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്കും മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഇതിനുപുറമെ പങ്കെടുത്ത കുട്ടികള്‍ക്കു ‘ടോക്കണ്‍ ഓഫ് ലവ്’ പ്രത്യേക പുരസ്‌കാരവും സമ്മാനിച്ചു.

വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി ഝാന്‍സി പ്രെഡിന്‍, ട്രഷറര്‍ സെയ്ഫ് നിസ സിദ്ദീഖ്, ക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ഷംല റഷീദ്, രശ്മിത ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top