
റിയാദ്: റിയാദ് കലാഭവന്‍ വര്‍ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്നപരിപാടിയില്‍ ചെയര്‍മാന്‍ കൃഷ്ണകുമാര്‍ അദ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടര്‍ ഷാരോണ്‍ ഷെരീഫ് അമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. രക്ഷാധികാരികളായ ഷാജഹാന്‍ കല്ലമ്പലം, മുഹമ്മദ് അസീസ്, യഹിയ കൊടുങ്ങലൂര്‍, സിജോയ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി അലക്‌സ് കൊട്ടാരക്കര സ്വാഗതവും ട്രഷര്‍ നിസാം പൂളക്കുഴി നന്ദിയും പറഞ്ഞു.

പ്രജീഷ്, മാത്യു, ഫഹദ്, രാജു പാലക്കട്, സജീര്‍ ചിതറ, ഷാജഹാന്‍, ഉണ്ണികൊല്ലം, മുനീര്‍, നജീബ്, സലിം തലനാട്, രാജീവ് സാഹിബ്, നിഷ പത്തനംതിട്ട തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖകര്‍ സന്നിഹിതരായിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യ, മാവേലി, ഗളമേള, ക്ലാസിക്, സിനിമാറ്റിക് ഡാന്‍സുകള്‍ എന്നിവയും അരങ്ങേറി.






