
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ബദിയ ഏരിയാ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. വിഎസ് അച്യുതാനന്ദന്‍ നഗറില്‍ നടന്ന ഏരിയാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കിഷോര്‍ ഇ നിസാം (സെക്രട്ടറി), സരസന്‍. വി (പ്രസിഡന്റ്), പ്രസാദ് വഞ്ചിപ്പുര (ട്രഷറര്‍), ഷാജി. നെട്ടൂളി, ധര്‍മ്മരാജ് (ജോയിന്റ് സെക്രട്ടറിമാര്‍), ജയന്‍ ആറ്റിങ്ങല്‍, മുരളി. എന്‍. പി (വൈസ് പ്രസിഡന്റുമാര്‍), നിയാസ് നാസര്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

ഷമീര്‍ കുന്നത്ത്, ഷറഫുദ്ദീന്‍ മൂച്ചിക്കല്‍, രതീഷ് രമണന്‍, അലി കെവി, ജയകുമാര്‍, മുസ്തഫ, വിജയന്‍ എ, നിസാം പത്തനംതിട്ട, നിസാര്‍ കുളമുട്ടം, ജയന്‍ ആറ്റിങ്ങല്‍, ഷാജഹാന്‍ പൂക്കുഞ്ഞ് എന്നിവരെ നിര്‍വാഹക സമിതി അംഗങ്ങളാണ്. 19 അംഗ നേതൃത്വത്തെയും സമ്മേളനം തെരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി സെക്രട്ടറി റഫീക്ക് പാലത്ത് ഭാരവാഹികളെ പ്രഖ്യാപിച്ചു.
പ്രസീഡിയം അലി കെവി, പ്രസാദ് വഞ്ചിപ്പുര, അബ്ദുസ്സലാം, സ്റ്റിയറിഗ് റഫീഖ് പാലത്ത്, കിഷോര്‍ ഇ നിസാം, ജര്‍ണറ്റ് നെല്‍സണ്‍ പ്രമേയം ഷാജി പി കെ, നിസാം പത്തനംതിട്ട, പുമല്‍ കുമാര്‍, മിനിറ്റ്‌സ് ജയന്‍ ആറ്റിങ്ങല്‍, അന്‍വര്‍ സാദത്ത്, രജിഷ നിസാം, ക്രഡന്‍ഷ്യല്‍ ഷാജി നെട്ടൂളി, ഫൈസല്‍ നിലമ്പൂര്‍, ഷാജഹാന്‍, സരസന്‍, രജിഷ്ട്രേഷന്‍ ജര്‍ണറ്റ് നെല്‍സണ്‍, ഷമീര്‍ കുന്നത്ത്, രതീഷ് രമണന്‍, ധര്‍മ്മരാജ്, വിജയന്‍ എ, നിസാം പത്തനംതിട്ട, ഷാജഹാന്‍ എന്നീ സബ് കമ്മറ്റികള്‍ സമ്മേളനം നിയന്ത്രിച്ചു. ഷറഫു മൂച്ചിക്കല്‍, നിസാസ് നാസര്‍ എന്നിവര്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചു.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരന്‍ കണ്ടോന്താര്‍, ഷമീര്‍ കുന്നുമ്മല്‍, ഫിറോസ് തയ്യില്‍, ഗീവര്‍ഗീസ് ഇടിച്ചാണ്ടി, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, കേളി ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണന്‍, മധു പട്ടാമ്പി, പ്രതീപ് ആറ്റിങ്ങല്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഷാജി നെട്ടൂളി ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേളി വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് കേന്ദ്ര സമ്മേളന പ്രതിനിധി പാനല്‍ അവതരിപ്പിച്ചു. സംഘാടക സമിതി കണ്‍വീനര്‍ പ്രസാദ് വഞ്ചിപ്പുര സ്വാഗതവും, സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറി കിഷോര്‍ ഇ നിസാം നന്ദിയും പറഞ്ഞു.






