ന്യൂനപക്ഷ അവകാശ സംരക്ഷണം ജനാധിപത്യത്തിന്റെ ചുമതല: ഷരീഫ് സാഗര്‍

റിയാദ്: ന്യുനപക്ഷ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് ജനാധിപത്യ ഭരണ ക്രമത്തിന്റെ ഉത്തരവാദിത്തമാണെന്ന് ശരീഫ് സാഗര്‍. ജനാധിപത്യ ഇന്ത്യയെ നില നിര്‍ത്താന്‍ മതേതര കക്ഷികള്‍ ഒരുമിച് നില്‍ക്കുന്നത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു. റിയാദ് മലപ്പുറം ജില്ല കെഎംസിസി സംഘടിപ്പിച്ച ‘വൈസ് 2024’ ലീഡേഴ്‌സ് ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു. മുസ്‌ലിം ഉമ്മത്ത് ഒരുമിച്ച് നില്‍ക്കേണ്ട അനിവാര്യതകള്‍ സ്‌പെയിനിന്റെയും കൊര്‍ദോവയുടെയും പാഠങ്ങളില്‍ നിന്ന് ഉള്‍കൊള്ളണം. കേരളീയ ഉമ്മത്തിന്റെ പ്രപിതാക്കള്‍ ഇതര സമൂഹത്തിന്റെ വിശ്വാസം ആര്‍ജിച്ചെടുത്ത പ്രതലത്തില്‍ നിന്നാണ് രാഷ്ട്രീയവും സാമൂഹികവുമായ നേട്ടങ്ങള്‍ കൊയ്‌തെടുത്തതെന്നും ‘മുസ്ലിം ഉമ്മത്തിന്റെ സംഘാടനം’ എന്ന വിഷയം അവതരിപ്പിച്ച് ശരീഫ് സാഗര്‍ അഭിപ്രായപെട്ടു.

പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് പതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കമായി. ലീഡേഴ്‌സ് ക്യാമ്പ് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘടനം ചെയ്തു. ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. ജില്ല കെഎംസിസിയുടെ കര്‍മ പദ്ധതികള്‍ പ്രസിഡന്റ് അവതരിപ്പിച്ചു. കെഎംസിസിയുടെ

ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ആദ്യ സെഷനില്‍ ‘സംസ്‌കരണത്തിന്റെ റമദാന്‍’ എന്ന വിഷയം ജാമിയ നൂരിയ പ്രൊഫസര്‍ ളിയാഹുദീന്‍ ഫൈസി അവതരിപ്പിച്ചു. ആത്മ സംസ്‌കരണത്തിന്റെ പുണ്യ ദിവസങ്ങളെ കാത്തിരിക്കുന്ന വിശ്വാസി സമൂഹം കൂടുതല്‍ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കണമെന്നും പരിശുദ്ധ ഇസ്ലാമിന്റെ പ്രബോധന വഴികളില്‍ വ്യാപൃതരാവണമെന്നും ളിയാഹുദീന്‍ ഫൈസി ഓര്‍മിപ്പിച്ചു.

മുസ്‌ലിം ലീഗിന്റെ എഴുപത്തിയാറാം സ്ഥാപക ദിനാഘോഷ പരിപാടികള്‍ക്ക് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര തുടക്കം കുറിച്ചു. നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പര്‍ മുഹമ്മദ് വേങ്ങര, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം, ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്,ചെയര്‍മാന്‍ യൂ.പി മുസ്തഫ, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ല കെഎംസിസി ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ് സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി മുനീര്‍ മക്കാനി നന്ദിയും പറഞ്ഞു. ജില്ല കെഎംസിസി ചെയര്‍മാന്‍ ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ ക്യാമ്പ് ഡയറക്ടറായിരുന്നു.

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജലീല്‍ തിരൂര്‍, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, പിസി മജീദ് എന്നിവര്‍ സംബന്ധിച്ചു. ജില്ല ഭാരവാഹികളായ നൗഫല്‍ താനൂര്‍ ,ഷക്കീല്‍ തിരൂര്‍ക്കാട് ,റഫീഖ് ഹസ്സന്‍,മൊയ്ദീന്‍ കുട്ടി പൊന്മള ,മജീദ് മണ്ണാര്‍മല,സഫീര്‍ ഖാന്‍,യൂനുസ് നാണത്ത്,നാസര്‍ മൂത്തേടം,ഇസ്മായില്‍ ഓവുങ്ങല്‍,ഫസലു പൊന്നാനി,ഷബീറലി പള്ളിക്കല്‍ ,അര്‍ഷാദ് തങ്ങള്‍,സലാം മഞ്ചേരി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

 

Leave a Reply