സൗദിയില്‍ നാളെ വ്രതാരംഭം

റിയാദ്: സൗദി അറേബ്യയില്‍ നാളെ വ്രതാരംഭം. മാസപ്പിറവി ദൃശ്യമായതായി നിരീക്ഷക സമിതി അറിയിച്ചു. സൗദി സുപ്രീം കോടതിയും മാസപ്പിറവി ദൃശ്യമായതായി സ്ഥിരീകരിച്ചു. അതുകൊണ്ടുതന്നെ റമദാന്‍ മാസം 1 നാളെ ആരംഭിക്കും.

റിയാദ് പ്രവിശ്യയിലെ തുമൈര്‍, സുദൈര്‍ എന്നിവടങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. രാജ്യത്തെ പത്ത് പ്രദേശങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു.

Leave a Reply