Sauditimesonline

SaudiTimes

കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സല്യൂട്

റിയാദ്: കൊവിഡ് കാലത്ത് ദുരിതമനുഭവിച്ച പ്രവാസികള്‍ക്ക് ആശ്വാസം പകരാന്‍ കഠിനദ്ധ്വാനം ചെയ്ത സന്നദ്ധ പ്രവര്‍ത്തകരെ റിയാദ് മലപ്പുറം ജില്ല കെഎംസിസി ആദരിച്ചു. നൂറ്റി അന്‍പത് പ്രവര്‍ത്തകരാണ് ‘കരുതലായി ഞങ്ങളുണ്ട്’ എന്ന പേരില്‍ നടത്തിയ കോവിഡ് കാല കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സല്യൂട്ട് 2020 എന്ന പേരില്‍ ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ഹമീദ് ക്ലാരി അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം എസ്. വി. അര്‍ഷുല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലത്ത് റിയാദില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് മലപ്പുറം ജില്ല കെഎംസിസിയാണ്. മാതൃകയാവുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സമയത്ത് ഇന്ത്യന്‍ എംബസി നല്‍കിയ അനുമതി പത്രവുമായി കര്‍മ്മനിരതരായ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പ്രവാസി സമൂഹം എക്കാലവും ഓര്‍മ്മിക്കുമെന്നും അര്‍ഷുല്‍ അഹമ്മദ് പറഞ്ഞു.

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലില്‍ നിന്ന് പതിനാറ് നിയോജകമണ്ഡലം കമ്മിറ്റികള്‍ വഴി ലഭിച്ച ചികിത്സ ധനസഹായ അപേക്ഷകള്‍ പരിഗണിച്ച് മൂന്ന് ലക്ഷം രൂപ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ക്ക് പരിപാടിയില്‍ വിതരണം ചെയ്തു.

ഭക്ഷണക്കിറ്റ് വിതരണം, കോവിഡ് ഹെല്‍പ് ഡസ്‌ക്, മെഡിചെയിന്‍, പെരുന്നാള്‍ റിലീഫ്, നോര്‍ക്ക ഹെല്പ് ഡസ്‌ക്, നാട്ടിലേക്കുള്ള യാത്രക്കാരുടെ മുന്‍ഗണന പട്ടിക തയ്യാറാക്കല്‍, വഴികാട്ടിയവര്‍ക്ക് സ്‌നേഹാദരം, നാട്ടിലുള്ള പ്രവാസികള്‍ക് സഹായം, ചര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് മിഷന്‍ തുടങ്ങി വിവിധ ഘടകങ്ങളിലായി പ്രവര്‍ത്തിച്ചവരാണ് ആദരം ഏറ്റുവാങ്ങിയത്. കഴിഞ്ഞ ജൂണില്‍ മലപ്പുറം ജില്ല കെഎംസിസി അന്തര്‍ദേശീയ തലത്തില്‍ ‘തഹ്‌സീന്‍ ഖുര്‍ആന്‍’ എന്ന പേരില്‍ നടത്തിയ ഖുര്‍ആന്‍ പാരായണ മത്സരത്തിലെ വിജയികളെ സംഘാടക സമിതി ചെയര്‍മാന്‍ സൈതലവി ഫൈസി പ്രഖ്യാപിച്ചു. ദേശീയ സമിതി അംഗങ്ങളായ കെ.കോയാമുഹാജി, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ശുഹൈബ് പനങ്ങാങ്ങര, മൊയ്തീന്‍ കുട്ടി തെന്നല, സത്താര്‍ താമരത്ത്, ജില്ല പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, റഫീഖ് മഞ്ചേരി, അഷ്‌റഫ് മോയന്‍ എന്നിവര്‍ പ്രസംഗിച്ചു. മുനീര്‍ വാഴക്കാട്, യൂനസ് കൈതക്കോടന്‍, ഷാഫി മാഷ് ചിറ്റത്തുപ്പാറ, യൂനസ് താഴേക്കോട്, സിദ്ധീക്ക് കോനാരി നേതൃത്വം നല്‍കി. ശരീഫ് അരീക്കോട് സ്വാഗതവും ഇക്ബാല്‍ തിരൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top