Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

കമ്യൂണിസ്റ്റ് ഭരണം ഒളിഞ്ഞും തെളിഞ്ഞും പയറ്റുന്ന കുതന്ത്രങ്ങളെ പ്രതിരോധിക്കും

റിയാദ്: പ്രവാസം സമഗ്രമായി ബന്ധിപ്പിക്കുന്ന പതിനാറ് പദ്ധതികള്‍ ഉള്‍പ്പെടുത്തി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന റിയാദ് മങ്കട മണ്ഡലം കെഎംസിസിയുടെ ‘ദ എയിം’ കാമ്പയിന് തുടക്കം. ബത്ഹയിലെ ഡിപാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തക സംഗമത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് പദ്ധതി പ്രഖ്യാപനം നിര്‍വ്വഹിച്ചു.

കാലമേറുന്തോറും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രസക്തി കൂടുതല്‍ അടയാളപ്പെടുത്തപ്പെടുന്നതാണ് ഇന്ത്യയിലെ ആനുകാലിക ചിത്രമെന്ന് പികെ നവാസ് പറഞ്ഞു. മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട സ്വതന്ത്ര ഇന്ത്യയുടെ ആത്മാവായ ഭരണ ഘടന വീണ്ടും ചര്‍ച്ചയാക്കപ്പെടുമ്പോള്‍ അതിന്റെ അമരക്കാരനായി ഡോ. അംബദ്ക്കറെ നിര്‍ദ്ദേശിച്ച മുസ്ലിം ലീഗിന്റെ ദീര്‍ഘവീക്ഷണത്തിന് മാറ്റേറുകയാണ്.

പിന്നോക്ക സമൂഹങ്ങളുടെയും സമുദായത്തിന്റെയും അന്തസ്സാര്‍ന്ന അസ്തിത്വത്തിന് പാര്‍ലമെന്റിലും പുറത്തും കാവല്‍ നില്‍ക്കാന്‍ മുസ്ലിം ലീഗ് മാത്രമാണ് സംഘടിതമായി മുന്നിലുള്ളത്. മുസ്ലിം – പിന്നോക്ക ജനവിഭാഗത്തെ പിന്നെയും വിഘടിപ്പിച്ചും വേദനിപ്പിച്ചും തളര്‍ത്താന്‍ കമ്യൂണിസ്റ്റ് ഭരണകൂടം കേരളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും പയറ്റുന്ന കുതന്ത്രങ്ങളെ വ്യക്തമായി തിരിച്ചറിഞ്ഞ് കൃത്യമായി പ്രതിരോധിക്കാന്‍ മുസ്ലിം ലീഗ് സജ്ജമാണ്.

രാജ്യത്തെ മുഴുവന്‍ പിന്നോക്ക ജനതക്കുമായി പാര്‍ലമെന്റില്‍ പോരാടുന്നത് മുസ്ലിം ലീഗിന്റെ അഞ്ചംഗ സംഘമാണെന്നത് ഉത്തരേന്ത്യന്‍ പുതുതലമുറയുടെ തിരിച്ചറിവായി മാറുകയാണെന്നും മുഖ്യപ്രഭാഷണത്തില്‍ പികെ നവാസ് പറഞ്ഞു. രാജ്യവും ചരിത്രവും, മലയാളവും കലയും, കായികവും ഓര്‍മ്മകളും, ആരോഗ്യവും ഭാവിയും, വ്രതവിശുദ്ധിയും കുടുംബവും. അഭിസംബോധനയും കാരുണ്യവും, നിക്ഷേപവും വിദ്യാഭ്യാസവും തുടങ്ങി പ്രവാസിയുടെ നിഖില മേഖലകളെയും സ്പര്‍ശിക്കുന്ന 16 പദ്ധതികളാണ് പ്രഖ്യാപിച്ചത്.

കെഎംസിസി മങ്കട മണ്ഡലം പ്രസിഡണ്ട് നജ്മുദ്ദീന്‍ മഞ്ഞളാംകുഴി അധ്യക്ഷത വഹിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ഉസ്മാന്‍ അലി പാലത്തിങ്ങല്‍, മുഹമ്മദ് വേങ്ങര, മുജീബ് ഉപ്പട, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഭാരവാഹികളായ സത്താര്‍ താമരത്ത്, അബ്ദുറഹ്മാന്‍ ഫാറൂഖ്, അസീസ് വെങ്കിട്ട, റഫീഖ് മഞ്ചേരി, ഷമീര്‍ പറമ്പത്ത്, റിയാദ് കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് ഷൗക്കത്ത് കടമ്പോട്ട്, ചെയര്‍മാന്‍ ഷാഫി ചിറ്റത്തുപാറ, ഭാരവാഹികളായ ശക്കീല്‍ തിരൂര്‍ക്കാട്, ശിഹാബ് തങ്ങള്‍, മങ്കട മണ്ഡലം എംഎസ്എഫ് ട്രഷറര്‍ അറഫ ഉനൈസ് പ്രസംഗിച്ചു.

റിയാദില്‍ രണ്ട് പതിറ്റാണ്ടിലേറെ കെഎംസിസിയെ നേരിട്ട് അറിഞ്ഞ് അംഗത്വ അപേക്ഷ നല്‍കിയ ഡേവിഡ് ചാലക്കുടിക്ക് പികെ നവാസ്, സിപി മുസ്തഫ എന്നിവര്‍ ചേര്‍ന്ന് അംഗത്വം നല്‍കി ആദരിച്ചു.

മണ്ഡലം ഭാരവാഹികളായ അബുബക്കര്‍ ഫൈസി, അലിക്കുട്ടി കടുങ്ങപുരം, റിയാസ് ചുക്കന്‍, അബ്ദുല്ല ഉരുണിയന്‍, സ്വാലിഹ് കൂട്ടിലങ്ങാടി, മുസ്ഥഫ മൂര്‍ക്കനാട്, റഫീഖ് പൂപ്പലം, സൈതലവി ഫൈസി, ശമീര്‍ മാനു, റഷീദലി എംസി, അബു ചെലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റിയാദ് കെഎംസിസി മങ്കട മണ്ഡലം ജനറല്‍ സെക്രട്ടറി റിയാസ് സി തിരൂര്‍ക്കാട് സ്വാഗതവും ട്രഷറര്‍ ഹാരിസ് കുറുവ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top