
തിരുവനന്തപുരം: കവിതാ കലാ സാഹിത്യ വേദിയുടെ ‘കമലാ സുരയ്യ’ പുരസ്‌കാരം നിഖില സമീറിന്. തിരുവനന്തപുരം ബ്രിട്ടീഷ് ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ മന്ത്രി കടന്ന പള്ളി രാമചന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു. സാഹിത്യകാരി ബദ്‌രി പുനലൂര്‍ നിഖിലക്ക് വേണ്ടി ആദരവ് ഏറ്റുവാങ്ങി.

കാവ്യ ലോകത്തെ മികച്ച സംഭാവനക്കാണ് ആദരവ്. സാഹിത്യകാരിയും വോയിസ് ഓവര്‍ അര്‍ട്ടിസ്ട്ടും റിയാദിലെ വിവിധ കലാ സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ സജീവവുമാണ് നിഖില. റിയാദില്‍ അധ്യാപിക, എന്‍എല്‍പി പ്രാക്റ്റീഷനര്‍, കായംകുളം പ്രവാസി അസോസിയേഷന്‍ (കൃപ) എക്‌സിക്യൂട്ടീവ് അംഗവും, പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) പ്രവര്‍ത്തക എന്നീ നിൃകളിലും സജീവമാണ്. ‘അമേയ’, ‘നീയും നിലാവും’ എന്നീ കവിതാ സാമാഹാരങ്ങളും ‘വൈദ്യേഴ്‌സ് മന്‍സില്‍’ ഓര്‍മ്മക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാംസ്‌കാരിക സമ്മേളനം കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാസ്രാനന്ദ, മുന്‍ മന്ത്രി പന്തളം സുധാകരന്‍, മുന്‍ എം.എല്‍.എ ശബരീനാഥ്, കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എസ് അനില്‍, എം ആര്‍ തമ്പാന്‍, വേള്‍ഡ് സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ് ജി, ഡോ. എസ്.ജി അനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.