റിയാദ്: ഇന്ത്യയുടെ ജീവശ്വാസവും ബഹുസ്വരതയുടെ രാഷ്ട്രീയ പ്രമാണവുമാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് ഒഐസിസി റിയാദ് തൃശൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ‘ജനവിധിയും ഭരണഘടനയും’ ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രം നിലനില്‍ക്കുന്ന കാലം വര്‍ഗീയ ഫാഷിസത്തിനും ഭരണഘടന ഇല്ലായ്മ ചെയ്യാനും ഹിഡന്‍ അജണ്ട നടപ്പിലാക്കാനും കഴിയില്ല. മതേതരത്വവും ഫെഡറലിസവും ഇത്രമാത്രം വെല്ലുവിളി നേരിട്ട മറ്റൊരു കാലഘട്ടം രാജ്യചരിത്രത്തില്‍ ഉണ്ടായിട്ടില്ല. മതത്തിന്റെപേരിലുള്ള വിഭജനം ഭരണകൂടത്തിന്റെ രാഷ്ട്രീയായുധവും തിരഞ്ഞെടുപ്പു തന്ത്രവുമായിത്തീര്‍ന്നിരിക്കുന്നു. വെറുപ്പിന്റെ പ്രത്യയശാസ്ത്രം തിരഞ്ഞെടുപ്പുകളെപ്പോലും ആഴത്തില്‍ സ്വാധീനിച്ചത് തടയാന്‍ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് ഒരു പരിധിവരെ സാധിച്ചതായി ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപെട്ടു.
മോദിയുടെ അബ് കീ ബാര്‍ ചാര്‍ സൗ പാര്‍ എന്നത് രാഷ്ട്രീയ വിഭ്രാന്തിയായിരുന്നെന്നും ഏത് നിമിഷവും മറിയുന്ന കസേര പിടിച്ചു നിര്‍ത്താനാണ് രാഷ്ട്രത്തിന്റെ ബഡ്ജറ്റ് ഉപയാഗപ്പെടുത്തിയതെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. ജനാധിപത്യവും ഭരണഘടനാമൂല്ല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും മുന്നോട്ട് വരണം. തൃശ്ശൂരിലെ വിജയവും സംസ്ഥാനത്തെ പല അസംബ്ലിമണ്ഡലങ്ങളിലും ബി ജെ പിയുടെ മുന്നോട്ടുള്ള വരവും ഇരുമുന്നണികളും ആഴത്തില്‍ പഠിക്കുകയും തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകുകയും വേണമെന്നും നിര്‍ദേശമുയര്‍ന്നു. സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മറുപടി നല്‍കി
വിവിധ പ്രവാസി കൂട്ടായ്മകളെ പ്രതിനിധീകരിച്ച് അഡ്വ. എല്‍ കെ അജിത്ത് (ഒഐസിസി), ഷാജി റസാഖ് (കേളി ), ഷാഫി ചിറ്റത്തുപാറ (കെഎംസിസി ), സുധീര്‍ കുമ്മിള്‍ (നവോദയ), ഇല്യാസ് പാണ്ടിക്കാട് (ആവാസ് ), വിനോദ് (ന്യൂ ഏജ്) സലീം പള്ളിയില്‍ (രാഷ്ട്രീയ നിരീക്ഷകന്‍) എന്നിവര്‍ സംസാരിച്ചു. റിയാദ് ഡിപാലസ് സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ മോഡറേറ്റര്‍ ആയിരുന്നു.
ജില്ലാ പ്രസിഡന്റ് തല്‍ഹത്ത് ഹനീഫ ആദ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് സജീര്‍ പൂന്തുറ ഉത്ഘാടനം ചെയ്തു. നാസര്‍ വലപ്പാട്, യഹിയ കൊടുങ്ങല്ലൂര്‍, സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, രഘുനാഥ് പറശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, അമീര്‍ പട്ടണത്ത്, കരീം കൊടുവള്ളി, മൊയ്തീന്‍, ജില്ലാ പ്രസിഡണ്ട്മാരായ മാത്യൂസ്, ഷഫീക്ക് പുരകുന്നില്‍, കെ കെ തോമസ്, മജു സിവില്‍സ്‌റ്റേഷന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റ് അന്‍സായി ഷൗക്കത്ത് സ്വാഗതവും രാജേഷ് ഉണ്ണിയാട്ടില്‍ നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് ഇബ്രാഹിം, ഷാനവാസ് പുന്നിലത്ത്, ലോറന്‍സ് അറക്കല്‍, വല്ലി ജോസ്, മുസ്തഫ പുന്നിലത്ത്, നേവല്‍ ഗുരുവായൂര്‍, ഷംസു, മജീദ്, ജോസ്, അബ്ദുല്‍ ഗഫൂര്‍, ജോയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.