Sauditimesonline

a-2
മദീനയില്‍ ഉംറ ബസ് അപകടം; മരിച്ചത് തെലുങ്കാനയില്‍ നിന്നുളള 45 തീര്‍ഥാടകര്‍

സിസ്റ്റര്‍ ബിന്‍സിയ്ക്ക് ഹായില്‍ നവോദയ യാത്രയയപ്പ്

ഹായില്‍: പ്രവാസത്തോട് വിട പറയുന്ന നവോദയ സാംസ്‌കാരിക വേദി വനിതാ വിഭാഗം കണ്‍വീനറും സെന്‍ട്രല്‍ കമ്മറ്റി അംഗവുമായിരുന്ന സിസ്റ്റര്‍ ബിന്‍സി സാമുവലിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവും ഇരുപത്തിരണ്ട് വര്‍ഷം ആരോഗ്യ രംഗത്തെ നിസ്വാര്‍ത്ഥ സേവനത്തിനും ശേഷമാണ് സിസ്റ്റര്‍ നാട്ടിലേക്ക് മടങ്ങുന്നുത്.

യാത്രയയപ്പ് സംഗമം നവോദയ മുഖ്യ രക്ഷാധികാരി സുനില്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ്് രാജേഷ് തലശ്ശേരിയുടെ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവൃത്തകന്‍ ചാന്‍സ അബ്ദുറഹ്മാന്‍, നവോദയ കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജസീല്‍കുന്നക്കാവ്, സോമരാജ് ഏലംകുളം, മുസ്തഫ മുക്കം, ഫൈസല്‍ കാവുംപടി, മന്‍സൂര്‍ ചെറുവഞ്ചേരി, അരുണ്‍കുമാര്‍, ഗഫാര്‍ യൂനിറ്റ് സെക്രട്ടറി സന്തോഷ് കുമാര്‍, സിറ്റി യൂനിറ്റ് പ്രസിഡന്റ് മൊയ്‌നു വല്ലപ്പുഴ, സിറ്റി ഏരിയ കമ്മറ്റി അംഗം സത്താര്‍ പുന്നാട്, സിസ്റ്റര്‍ സ്മിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പരിപാടിയില്‍ നവോദയ കേന്ദ്ര കമ്മറ്റിയുടെ ഉപഹാരം രക്ഷാധികാരി സുനില്‍ മാട്ടൂല്‍ ബിന്‍സി സാമുവലിന് സമ്മാനിച്ചു. പ്രശാന്ത് കുത്തുപറമ്പ് സ്വാഗതവും സെക്രട്ടറി ഹര്‍ഷാദ് കോഴിക്കോട് നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top