
റിയാദ്: സെവന്‍സ് ഫുട്‌ബോളിന്റെ ആവേശം അണപൊട്ടിയ കാല്‍പ്പന്തുത്സവം റിയാദിലെ കായിക പ്രേമികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. കെഎംസിസി തൃശൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മര്‍ഹും ബി.വി സീതി തങ്ങള്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് ആവേശക്കാഴ്ചയൊരുക്കിയത്. അല്‍ഖര്‍ജ് റോഡിലെ ഇസ്‌കാന്‍ ഫ്‌ലഡ് ലിറ്റ് സ്‌റ്റേഡിയത്തില്‍ രണ്ട് ദിവസങ്ങളിലായി അരങ്ങേറിയ മത്സരത്തില്‍ 16 ടീമുകള്‍ മാറ്റുരച്ചു. മണ്ഡലം അടിസ്ഥാനത്തിലായിരുന്നു മത്സരം.

സെമി ഫൈനല്‍ പോരാട്ടങ്ങളില്‍ നിലമ്പൂരിനെ അട്ടിമറിച്ച് മഞ്ചേശ്വരം ഫൈനലില്‍ കടന്നു. തിരൂരങ്ങാടിയെ കോട്ടക്കല്‍ തോത്പ്പിച്ചു. ഫൈനല്‍ പോരാട്ടത്തില്‍ മഞ്ചേശ്വരവും കോട്ടക്കലും ഗോള്‍ രഹിത സമനില നേടി. ആദ്യ പകുതിയില്‍ നിരവധി നല്ല മുഹൂര്‍ത്തങ്ങള്‍ സൃഷടിക്കപ്പെട്ടെങ്കിലും ഗോള്‍ പിറന്നില്ല. രണ്ടാം പകുതിയില്‍ ഇരു ഗോള്‍ മുഖത്തും അക്രമണവും പ്രത്യാക്രമണവും കാണികളെ ആവേശം കൊളളിച്ചെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കോട്ടക്കല്‍ ഒരു ഗോളിന് ചാമ്പ്യന്‍പട്ടം നേടി.

ടൂര്‍ണ്ണമെന്റിന്റെ കിക്കോഫ് കംഫര്‍ട്ട് ട്രാവല്‍സ് മാനേജിംഗ് പാര്‍ട്ട്‌നര്‍ മുജീബ് ഉപ്പട നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ, ഭാരവാഹികളായ ജലീല്‍ തിരൂര്‍, കെ.ടി അബൂബക്കര്‍, പി.സി അലി വയനാട്, പി.സി മജീദ് കളംമ്പാടി, അബ്ദുറഹ്മാന്‍ ഫറോക്ക്, സിദ്ദീഖ് കോങ്ങാട്, റസാഖ് വളകൈ, സഫീര്‍ പറവണ്ണ, ഷംസു പെരുമ്പട്ട, നൗഷാദ് ചാക്കീരി എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.

വിന്നേഴ്‌സ് ട്രോഫി ഷൗക്കത്ത് പാരപ്പള്ളി, കബീര്‍ വൈലത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. റണ്ണേഴ്‌സിനുള്ള ട്രോഫി മുജീബ് ഉപ്പടയും സൗദി പ്രമുഖന്‍ മുസ്‌ലിഹ് ഇബ്രാഹീം അല്‍ അനസിയും ചേര്‍ന്ന് വിതരണം ചെയ്തു.

ടൂര്‍ണ്ണമെന്റിലെ വ്യക്തിഗത പുരസ്‌കാരം താഹിര്‍ കോട്ടക്കല്‍ (ടോപ് സ്‌കോറര്‍), മെഹ്‌റുഫ് കോട്ടക്കല്‍ (ഗോള്‍ കീപ്പര്‍), ശഹദ് മഞ്ചേശ്വരം (മികച്ച താരം) എന്നിവര്‍ നേടി. നിലമ്പൂര്‍ മണ്ഡലം ഫെയര്‍ പ്ലേ അവാര്‍ഡും നേടി. ജിദ്ദയിലേക്ക് സ്ഥലം മാറി പോകുന്ന സൈബര്‍ വിംഗ് പ്രസിഡന്റ് സുഹൈല്‍ കൊടുവള്ളിക്കു ഉപഹാരം സമ്മാനിച്ചു. ടൂര്‍ണ്ണമെന്റിലെ പ്രവര്‍ത്ത മികവിന് ഷിഫിനാസ് ശാന്തിപുരത്തിന് ഫലകം കൈമാറി. നല്‍കി
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.