Sauditimesonline

BOOK FAIR
അറിവിന്റെ ജാലകം അടയ്ക്കില്ല; അടുത്ത പുസ്തകോത്സവത്തിനൊരുങ്ങി പ്രസാധകര്‍ മടങ്ങി

സമൂഹ ഇഫ്താറിന് ഒരുങ്ങി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍

റിയാദ്: റമദാനില്‍ മുപ്പത് ദിവസങ്ങളിലും വിപുലമയ സമൂഹ ഇഫ്താര്‍ വിരുന്നൊരുക്കുമെന്ന് ബത്ഹ ഇസ്‌ലാഹി സെന്റര്‍. ദഅ്‌വ അവൈയര്‍നസ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഇഫ്താര്‍ സംഗമങ്ങള്‍ ഒരുക്കുന്നതെന്ന് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. ഇസ്‌ലാമിക മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരത്തോടെയാണ് ഇഫ്താര്‍ സംഘടിപ്പിക്കുന്നത്.

ബത്ത്ഹ ഷാര റെയിലില്‍ റിയാദ് ബാങ്കിനും, പാരഗണ്‍ റെസ്‌റ്റോറന്റിനും ഇടയിലായി പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ പ്രധാന ഓടിറ്റോറിയത്തിലും, ശുമൈസി ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഓടിറ്റോറിയത്തിലുമാണ് ജനകീയ ഇഫ്താറിന് വേദി ഒരുക്കുക.

ഓരോ ദിവസവും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനും അവര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സംഘാടക സമിതി രൂപീകരിച്ചു. മുഹമ്മദ് സുല്‍ഫിക്കര്‍ (ചെയര്‍മാന്‍), മുഹമ്മദ് കുട്ടി കടന്നമണ്ണ, അഡ്വക്കറ്റ് അബ്ദുല്‍ജലീല്‍, മൂസാ തലപ്പാടി, ഹസനുല്‍ ബന്ന (വൈസ് ചെയര്‍മാന്‍മാര്‍), അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍ (ജനറല്‍ കണ്‍വീനര്‍), ഫൈസല്‍ ബുഹാരി, ഹനീഫ് മാസ്റ്റര്‍, ഫൈസല്‍ കൊളക്കോടന്‍, അറഫാത്ത് കോട്ടയം (ജോ. കണ്‍വീനര്‍മാര്‍), ഇഖ്ബാല്‍ വേങ്ങര (വളണ്ടിയര്‍ ടീം ക്യാപ്റ്റന്‍), അബ്ദുസ്സലാം ബുസ്താനി, നൗഷാദ് മടവൂര്‍ (വിജ്ഞാന ക്ലാസ് കോര്‍ഡിനേറ്റര്‍മാര്‍) എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഖയ്യൂം ബുസ്താനി അറിയിച്ചു.

ശുമൈസിയില്‍ നടക്കുന്ന സമൂഹ നോമ്പുതുറക്ക് പ്രവര്‍ത്തക സമിതി അംഗങ്ങളായ അഷ്‌റഫ് തിരുവനന്തപുരം, ഷംസുദ്ദീന്‍ പുനലൂര്‍, ഉമര്‍ഖാന്‍, കബീര്‍ ആലുവ, ഷുക്കൂര്‍ ചേലാമ്പ്ര എന്നിവര്‍ നേതൃത്വം നല്‍കും. ശുമൈസിയില്‍ ഇഫ്താര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സിബ്ഗത്തുള്ള, അഷ്‌റഫ് തലപ്പാടി, മുജീബ് ഒതായി, നിസാര്‍ കെ, ജലീല്‍ ആലപ്പുഴ, ഗഫൂര്‍ ഒതായി, മുജീബ് റഹ്മാന്‍, വലീദ് ഖാന്‍, വാജിദ് ചെറുമുക്ക്, അബ്ദുല്‍ ഗഫൂര്‍, ചെറുമുക്ക്, മുഹമ്മദാലി അരിപ്ര, വാജിദ് പുളിക്കല്‍, നാസര്‍ മണ്ണാര്‍ക്കാട്, ഷംസുദ്ദീന്‍, സല്‍മാന്‍, റഷീദ്, കടവത്ത്, മുഹമ്മദാലി, ബാസില്‍ പി.പി, ഷാജഹാന്‍ എന്‍, തഹ്‌സിന്‍, നജീബ് സി, ശംസുദ്ദീന്‍ അരിപ്ര, കമറുദ്ദീന്‍, സനീര്‍ എം, ആസിഫ്, ഫിറോസ്, ആസിഫ്, സക്കരിയ, മുസ്തഫ മഞ്ചേശ്വരം, അബ്ദുല്‍ ബാസിത് തലപ്പാടി, അമീര്‍ അരൂര്‍, നാദിര്‍ പാലത്തിങ്ങല്‍, നസ്രി അരൂര്‍ എന്നിവരടങ്ങിയ സമിതി രൂപീകരിച്ചതായി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹിയും അറിയിച്ചു.

റമദാനിലെ എല്ലാ ദിനങ്ങളിലും അസര്‍ നമസ്‌കാരത്തോടെ ഇഫ്താര്‍ ഓഡിറ്റോറിയം പ്രവര്‍ത്തനമാരംഭിക്കും. ഇസ്‌ലാമിക വിജ്ഞാന സദസ്സുകളും, വിഷയാധിഷ്ഠിത പഠന ക്ലാസ്സുകളും, ലേണ്‍ ദി ഖുര്‍ആന്‍ പാഠപുസ്തക സൗജന്യ വിതരണവും, മത വിജ്ഞാനങ്ങളിലുള്ള സംശയ നിവാരണവും ഇഫ്താറിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന് ബത്ഹ ദഅ്‌വ ആന്റ് അവൈയര്‍നസ് സെന്റര്‍ മലയാള വിഭാഗം പ്രബോധകന്‍ മുഹമ്മദ് കുട്ടി കടന്നമണ്ണ അറിയിച്ചു.

ബത്ഹയിലെ റിയാദ് സലഫി മദ്‌റസയില്‍ ചേര്‍ന്ന യോഗത്തില്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ ഖയ്യും ബുസ്താനി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അഡ്വ. അബ്ദുല്‍ ജലീല്‍ സ്വാഗതം പറഞ്ഞു. കെ. എന്‍.എം വയനാട് ജില്ലാ സെക്രട്ടറി സയ്യിദ് അലി സ്വലാഹി സന്ദേശം നല്‍കി. മുഹമ്മദ് സുല്‍ഫിക്കര്‍, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top