റിയാദ്: കോഴിക്കോട് നിവാസികളുടെ റിയാദിലെ കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ പ്രഖ്യാപിച്ച ഡയാലിസിസ് മെഷീനുകളില്‍ രണ്ടെണ്ണം കൂടി കൈമാറി. ‘മുഹബ്ബത്ത് നൈറ്റ്’ പരിപാടിയോടനുബന്ധിച്ച് സമാഹരിച്ച പണം നിര്‍ധനരായ വൃക്ക രോഗികളെ സഹായിക്കുന്നതിനാണ് ഡയാലിസിസ് മെഷീന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെ ആകെ മെഷീനുകളുടെ എണ്ണം മൂന്നായി. ഓമശ്ശേരി ശാന്തി ഹോസ്പിറ്റല്‍, ബേപ്പൂര്‍ മണ്ഡലം ഡെവലെപ്‌മെന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഡയാലിസിസ് സെന്റര്‍ എന്നിവര്‍ക്കാണ് മെഷീനുകള്‍ നല്‍കിയത്. നേരത്തെ ഒരു മെഷീന്‍ കോഴിക്കോട് ഇഖ്‌റാ ഹോസ്പിറ്റലിന് നല്‍കിയിരുന്നു.
ശാന്തി ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ മുഖ്യ സ്‌പോണ്‍സറായ അറബ് കണ്‍സള്‍ട്ടന്റ് ഹോം സി ഇ ഒ നജീബ് മുസ്ലിയാരകത്ത്, എസിഎച്ച് മാനേജറും ഫാഷന്‍ ഡിസൈനറുമായ ഫാത്തിമ ഷൈമിന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോഴിക്കോടന്‍സ് മുന്‍ ചീഫ് ഓര്‍ഗനൈസര്‍ മുഹ്‌യുദ്ധീന്‍ സഹീര്‍ ശാന്തി ഹോസ്പിറ്റല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫിന് രണ്ടാമത്തെ മെഷീന്‍ കൈമാറി. മൂന്നാമത്തെ മെഷീന്‍ ബേപ്പൂര്‍ മണ്ഡലം ഡെവലെപ്‌മെന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഡയാലിസിസ് സെന്ററിനുവേണ്ടി ചെയര്‍മാന്‍ വി കെ സി മുഹമ്മദ് കോയ മൊഹിയുദ്ധീന്‍ സഹീറില്‍ നിന്ന് ഏറ്റുവാങ്ങി.
ഇരു ചടങ്ങുകളിലുമായി ശാന്തി ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ എം കെ മുബാറക്, ട്രസ്റ്റ് സെക്രട്ടറി ഇ കെ മുഹമ്മദ്, ബേപ്പൂര്‍ ഡെവലപ്‌മെന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ട്രെഷറര്‍ ഖാലിദ് (ഹാപ്പി ഗ്രൂപ്), ട്രസ്റ്റ് കണ്‍വീനര്‍ ഗംഗാധരന്‍ മാഷ്, മാനേജര്‍ പി ടി മനോജ്, രാജന്‍ (കെ ടി സി), കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ മുജീബ് മുത്താട്ട്, കോഴിക്കോടന്‍സ് ഫൗണ്ടര്‍ മെമ്പര്‍ ശകീബ് കൊളക്കാടന്‍, ഫൗണ്ടര്‍ ഒബ്‌സെര്‍വര്‍ മിര്‍ഷാദ് ബക്കര്‍, അഡ്മിന്‍ ലീഡ് മുനീബ് പാഴൂര്‍, ബിസിനെസ്സ് ലീഡ് ഷമീം മുക്കം, വെല്‍ഫെയര്‍ ലീഡ് മുസ്തഫ നെല്ലിക്കാപറമ്പ്, ഷാജു മുക്കം, റിജോഷ് കടലുണ്ടി, ഫാസില്‍ വേങ്ങാട്ട്, ലത്തീഫ് തെച്ചി, കബീര്‍ നല്ലളം, മജീദ് പൂളക്കാടി, സിദ്ധീഖ് പാലക്കല്‍, മഷ്ഹൂദ് ചേന്നമംഗലൂര്‍, സലാം കൊടുവള്ളി, സലാം ഒ. കെ. എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.