Sauditimesonline

BOOK RELEASE
ആശ്ചര്യങ്ങളുടെ ലോകം 'മിറബിള്‍: ദി ട്രാവലേഴ്‌സ്‌ വ്യൂ ഫൈന്‍ഡര്‍' പ്രകാശനം

‘കുദു കേളി’ ഫുട്‌ബോള്‍ മത്സരം; ആദ്യ ജയം ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക്

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പത്താമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കം. സുലൈ അല്‍ മുത്തവ പാര്‍ക്ക് ഗ്രൗണ്ടില്‍ ആരംഭിച്ച ടൂര്‍ണ്ണമെന്റ് സൗദി കായിക മന്ത്രാലയത്തിന് കീഴിലെ അമേച്വര്‍ ഫുട്‌ബോള്‍ ലീഗ് സെക്രട്ടറി ജനറല്‍ ഖാലിദ് അല്‍ ഹളര്‍ ഉദ്ഘാടനം ചെയ്തു. ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാട് 2-1 ന് യൂത്ത് ഇന്ത്യ എഫ്‌സിയെ മുട്ടുകുത്തിച്ചു.

കുട്ടികളും ടീമുകളും വളണ്ടിയര്‍മാരും അണിനിരന്ന മാര്‍ച്ച്പാസ്‌റ്റോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഗീവര്‍ഗ്ഗീസ് ഇടിച്ചാണ്ടി സല്യൂട്ട് സ്വീകരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഗീവര്‍ഗ്ഗീസ് ഇടിച്ചാണ്ടി, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ , കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ഒഐസിസി സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, ന്യൂ എയ്ജ് ഇന്ത്യ സെക്രട്ടറി വിനോദ്, റഫറി അലി അല്‍ഖഹ്താനി, കുദു പ്രതിനിധികളായി ഇമാദ് സലിം മുഹമ്മദ്, റീജണല്‍ ഡയറക്ടര്‍ റോഹന്‍ ടെല്ലീസ് എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര സ്വാഗതവും സംഘാടക സമിതി ട്രഷറര്‍ കാഹിം ചേളാരി നന്ദിയും പറഞ്ഞു.

ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ഫ്യൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ എഫ്‌സിയും റോമാ കാസ് ലെ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാട് എന്നിവര്‍ മത്സരിച്ചു. കളിയുടെ ഒന്‍പതാം മിനിട്ടിലും പതിനെട്ടാം മിനിട്ടിലും ഇരുപതാം നമ്പര്‍ താരം സഫറുദ്ധീന്‍ നേടിയ രണ്ട് ഗോളുകള്‍ക്ക് റോമാ കാസ് ലെ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാട് ആദ്യ പകുതിയില്‍ മുന്നിലെത്തി. രണ്ടാം പകുതിയുടെ അധിക സമയത്ത് പത്താം നമ്പര്‍ താരം ഫാസില്‍ യൂത്ത് ഇന്ത്യ എഫ്‌സിക്ക് ഒരു ഗോള്‍ മടക്കി. ആദ്യ പകുതിയില്‍ യൂത്ത് ഇന്ത്യക്ക് അനുകൂലമായി ഒരു പെനാല്‍ട്ടി ലഭിച്ചെങ്കിലും അവസരം മുതലെടുക്കുന്നതിന്ന് ടീമിനായില്ല. മത്സരം 2-1 ന് ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാട് സ്വന്തമാക്കി മൂന്ന് പോയിന്റുമായി ഗ്രൂപ്പിലെ ആദ്യ ചാമ്പ്യന്‍മാരായി.

സൗദി റഫറി പാനലിലെ അലി അല്‍ ഖഹത്താനി നയിച്ച പാനല്‍ കളി നിയന്ത്രിച്ചു. സാങ്കേതിക സഹായം ടെക്‌നിക്കല്‍ കണ്‍വീനര്‍ ഷറഫുദീന്‍ പന്നിക്കോഡിന്റെ നേതൃത്വത്തില്‍ നടന്നു. സഫാമക്ക മെഡിക്കല്‍ ടീം വൈദ്യ സഹായം ഒരുക്കി.

ടൂര്‍ണ്ണമെന്റിലെ രണ്ടാമത്തെ ആഴ്ച രണ്ട് ഗ്രൂപ്പുകളില്‍ നിന്നായി രണ്ടു മത്സരങ്ങള്‍ നടക്കും. ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് ‘എ’യില്‍ നിന്നു സുലൈ എഫ്‌സി റെയിന്‍ബോ എഫ്‌സിയേയും രണ്ടാം മത്സരത്തി ഗ്രൂപ്പ് ബിയില്‍ നിന്നു ഇസ്സാ ഗ്രൂപ്പ് അസീസിയ സോക്കര്‍, ബെഞ്ച്മാര്‍ക്ക് ടെക്‌നോളജി റോയല്‍ ഫോക്കസ് ലൈന്‍ എഫ്‌സിയുമായി ഏറ്റുമുട്ടും.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top