Sauditimesonline

BOOK FAIR
അറിവിന്റെ ജാലകം അടയ്ക്കില്ല; അടുത്ത പുസ്തകോത്സവത്തിനൊരുങ്ങി പ്രസാധകര്‍ മടങ്ങി

നീതിബോധമുള്ളവര്‍ ഫലസ്തീന്‍ ജനതക്കൊപ്പം: സുഫ്‌യാന്‍ അബ്ദുസ്സലാം

റിയാദ്: മാനവിക മൂല്യങ്ങള്‍ക്ക് വിലകല്പിക്കാതെ ഫലസ്തീന്‍ ജനതക്ക് മേല്‍ ഇസ്രയേല്‍ അധിനിവേശം തുടരുകയാണ്. അതുകൊണ്ടുതന്നെ ഫലസ്തീന്‍ ജനതയോടൊപ്പം നില്‍ക്കാനെ നീതിബോധമുള്ളവര്‍ക്ക് സാധിക്കുകയുള്ളൂവെന്ന് എഴുത്തുകാരന്‍ സുഫ്‌യാന്‍ അബ്ദുസ്സലാം അഭിപ്രായപ്പെട്ടു. റിയാദ് ക്രിയേറ്റീവ് ഫോറം സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മേല്‍ കൊടും ക്രൂരതകള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട് പതിറ്റാണ്ടുകളായി ഇസ്രായേല്‍ തുടരുന്ന ക്രൂരത അതി ഭീകരമാണ്. അതിന്റെ നേര്‍കാഴ്ചകളാണ് ഗസ്സയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഫലസ്തീന്‍ ജനതക്ക് നീതി എക്കാലവും അന്യമായിരുന്നു എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് സ്വതന്ത്ര ഫലസ്തീന്‍ എന്ന ശാശ്വത പരിഹാരത്തിലേക്ക് എത്തിച്ചേരുവാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ ആര്‍ഐസിസി കണ്‍വീനര്‍ എഞ്ചി. ഉമര്‍ ശരീഫ് മോഡറേറ്ററായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റഹ്മത്ത് ഇലാഹി നദ്‌വി (തനിമ), സഹല്‍ ഹാദി (ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), ഷാഫി തുവ്വൂര്‍ (സമസ്ത ഇസ്ലാമിക് സെന്റര്‍), ഉമര്‍ ഫാറൂഖ് മദനി (സുല്‍ത്താന കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍), അബ്ദുല്ല അല്‍ ഹികമി (ആര്‍ഐസിസി), അബ്ദുറഊഫ് സ്വലാഹി (ചെയര്‍മാന്‍, ക്രീയേറ്റീവ് ഫോറം) തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി ആമുഖ ഭാഷണം നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ് വേങ്ങര, കണ്‍വീനര്‍ മൊയ്തു അരൂര്‍, ആഷിക് മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ക്രിയേറ്റീവ് ഫോറം കണ്‍വീനര്‍ ഷൈജല്‍ വയനാട് നന്ദി പറഞ്ഞു.

അഫീഫ് തിരൂരങ്ങാടി, അക്ബര്‍ അലി, ബഷീര്‍ മഞ്ചേരി, അനീസ് എടവണ്ണ, റിയാസ് ചൂരിയോട്, ശബാബ് കാളികാവ്, അബ്ദുസ്സലാം കൊളപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top