ദമാം: കിഴക്കന്‍ പ്രവിശ്യ മലയാളം മിഷന്‍ ‘മലയാളി സംഗമം’ നവംബര്‍ 18ന് അരങ്ങേറും. പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലുള്ള 17 പഠനകേന്ദ്രങ്ങളിലെ കുട്ടികള്‍, അധ്യാപകര്‍, കുടുംബങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന വര്‍ണാഭമായ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ 18ന് വൈകീട്ട് 3:30ന് അല്‍ഹസയിലാണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.
സംഗമത്തിന്റെ ഉദ്ഘാടനം ലോക കേരള സഭാ അംഗം സോഫിയ ഷാജഹാന്‍ നിര്‍വഹിക്കും. കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി കൂട്ടായ്മകളായ കെഎംസിസി, നവോദയ, ഒഐസിസി, നവയുഗം എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും.
ലോക കേരള സഭയോട് അനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച ആഗോള സാഹിത്യ മത്സരത്തില്‍ ദമ്മാം മേഖലയില്‍ നിന്നു ഒന്നാം സമ്മാനം നേടിയവരെ ചടങ്ങില്‍ ആദരിക്കും
വിവിധ പഠന കേന്ദ്രങ്ങളിലുള്ള കുട്ടികളുടെ വ്യത്യസ്ത ഇനം കലാപരിപാടികള്‍, ഒപ്പന, തിരുവാതിര, മാര്‍ഗം കളി, സംഗീത നൃത്തശില്പം, കവിതകളുടെ നൃത്താവിഷ്‌കാരം, നാടകം എന്നിവ അരങ്ങേറും. കലാ പരിപാടികളുടെ പരിശീലനം വിവിധ കേന്ദ്രങ്ങളിലായി നടന്നുവരുകയാണ്. സാംസ്‌കാരിക സമ്മേളനം, സാംസ്‌കാരിക ഘോഷയാത്ര എന്നിവ ഉണ്ടാകുമെന്നും സ്വാഗത സംഘം ചെയര്‍മാനും കണ്‍വീനറും അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.