റിയാദ്: ഇസ്‌ലാം ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന് ക്യാമ്പയിന്‍ ലഘുലേഖ പ്രകാശനം ചെയ്തു. റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാംപെയ്ന്റെ ഭാഗമായി സുഫ്‌യാന്‍ അബ്ദുസ്സലാം തയ്യാറാക്കിയ ലേഘുലേഖ അഡ്വ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ആണ് പ്രകാശനം ചെയ്തത്.
റിയാദിലെ മുഴുവന്‍ മലയാളികള്‍ക്കിടയിലും കാമ്പയ്ന്‍ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം. സന്ദേശ ദിനം, സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍, വ്യക്തിഗത പ്രചാരണങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും. ചടങ്ങില്‍ മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഫായിദ ബഷീര്‍, ടി.എ സലാം മാസ്റ്റര്‍, ആര്‍.ഐ.സി.സി ജനറല്‍ കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി, കണ്‍വീനര്‍മാരായ ശിഹാബ് അലി മണ്ണാര്‍ക്കാട്, മുജീബ് പൂക്കോട്ടൂര്‍, ഉബൈദ് തച്ചമ്പാറ, യാസര്‍ അറഫാത്ത്, റിയാസ് ചൂരിയോട്, നബീല്‍ പയ്യോളി, ഷാജഹാന്‍ പടന്ന, അബ്ദുല്ല അല്‍ ഹികമി, യൂസഫ് കൊല്ലം, അക്ബര്‍ അലി മണ്ണാര്‍ക്കാട്, തന്‍സീം കാളികാവ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.