Sauditimesonline

Cordination Committee Shihab Kottukad
'ആരവം' വേടന്‍ മെഗാഷോ: എന്‍ആര്‍കെ ഫോറം കോര്‍ഡിനേഷന്‍ കമ്മിറ്റി നിലവില്‍ വന്നു

മദീനയിലേക്ക് മലയാളി പ്രവാഹം; വഴിമുട്ടി യാത്രാദുരിതം: നേരിട്ടു വിമാന സര്‍വീസ് വേണം

മുഹമ്മദ് കല്ലിങ്ങല്‍

റിയാദ്: റബീഉല്‍ അവ്വലിന്റെ വരവോടെ പ്രവാചക നഗരിയായ മദീനയിലേക്ക് മലയാളി തീര്‍ത്ഥാടകരുടെ പ്രവാഹം. എന്നാല്‍, കേരളത്തില്‍നിന്ന് മദീനയിലേക്ക് നേരിട്ട് വിമാന സര്‍വീസുകളില്ലാത്തത് ആയിരക്കണക്കിന് തീര്‍ത്ഥാടകരെ കടുത്ത യാത്രാദുരിതത്തിലാക്കുന്നു. ഹജ്ജ് സീസണില്‍ മാത്രമാണ് നിലവില്‍ കേരളത്തില്‍നിന്ന് മദീനയിലേക്ക് നേരിട്ട് വിമാനങ്ങളുള്ളത്. മറ്റു സമയങ്ങളില്‍ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദ വഴി വേണം തീര്‍ത്ഥാടകര്‍ക്ക് മദീനയിലെത്താന്‍. ഇത് പ്രായമായവര്‍ക്കും കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്കും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ദുരിതത്തിന് പരിഹാരമായി കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍നിന്ന് ആഴ്ചയിലൊരിക്കലെങ്കിലും മദീനയിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കണമെന്നാണ് തീര്‍ത്ഥാടകരുടെ ആവശ്യം.

കേരളത്തില്‍നിന്നുള്ള ഭൂരിഭാഗം ഉംറ തീര്‍ത്ഥാടകരും ജിദ്ദ വഴിയാണ് മക്കയിലേക്കും തുടര്‍ന്ന് മദീനയിലേക്കും പോകുന്നത്. തീര്‍ത്ഥാടകരുടെ വര്‍ധനവ് കാരണം കേരഎ-ജിദ്ദ സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയാണ്. ഇത് ജിദ്ദ ഉള്‍പ്പെടെയുള്ള സൗദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നത്.

മദീനയിലേക്ക് നേരിട്ട് സര്‍വീസുകള്‍ ആരംഭിച്ചാല്‍ ജിദ്ദ റൂട്ടിലെ തിരക്ക് ഗണ്യമായി കുറയുകയും വിമാനക്കമ്പനികള്‍ ഈടാക്കുന്ന ഉയര്‍ന്ന ടിക്കറ്റ് നിരക്കിന് ശമനമുണ്ടാവുകയും ചെയ്യും. ഇത് പ്രവാസി മലയാളികള്‍ക്ക് വലിയ ആശ്വാസമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. നാട്ടില്‍നിന്ന് നേരിട്ട് മദീനയിലെത്തുക എന്നത് ഓരോ മലയാളി തീര്‍ത്ഥാടകന്റെയും വലിയ ആഗ്രഹമാണെന്ന് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം (എംഡിഎഫ്) പ്രസിഡന്റ് കെ.എം. ബഷീര്‍ പറഞ്ഞു. തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും മലബാര്‍ മേഖലയില്‍നിന്നുള്ളവരായതിനാല്‍ കോഴിക്കോട്-മദീന നേരിട്ടുള്ള വിമാന സര്‍വീസ് അടിയന്തരമായി ആരംഭിക്കണം. ഇതിനായി എംഡിഎഫ് ശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top