
റിയാദ്: അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ യുവാവിന്റെ തെരുവിലെ ചായവിത്പ്പന സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ബിരുദ ദാന ചടങ്ങിലെ വസ്ത്രം ധരിച്ചാണ് അബ്ദുല്ലത്തീഫ് അഹമദ് ജര്‍ഫാന്‍ റോഡരുകില്‍ ചായ വില്‍പ്പന നടത്തുന്നത്. അബഹ ഖമീസ് മുശൈത് ഹൈവേയില്‍ വ്യത്യസ്ഥ വേഷ വിധാനത്തോടെ ചായ വില്‍പന നടത്തുന്ന യുവാവിനെ യാത്രക്കാരനായ ഇബ്രാഹിം അല്‍ അസീരിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറം ലോകത്തെ പരിചയപ്പെടുത്തിയത്.
അമേരിക്കയിലെ അലബാമ മകോന്‍ കണ്‍ട്രിയിലെ തസ്‌ഗേകി യുനീവേഴ്‌സിറ്റിയില്‍ നിന്നു കഴിഞ്ഞ വര്‍ഷം ഡിംസബറിലാണ് അബ്ദുല്ലത്തീഫ് ബിരുദാനന്തര ബിരുദം നേടിയത്. ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്റ് സെക്യൂരിറ്റി മാനേജ്‌മെന്റിലായിരുന്നു ബിരുദം.
അബ്ദുല്ലത്തീഫിന്റെയും ഇബ്രാഹിം അല്‍ അസീരിയുടെയും സംഭാഷണം ഉള്‍പ്പെടുന്ന ദൃശ്യങ്ങള്‍ സ്‌നാപ് ചാറ്റിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ദിവസങ്ങള്‍ക്കകം മറ്റു സോഷ്യല്‍ മീഡിയാ പ്‌ളാറ്റ്‌ഫോമിലും വീഡിയോ വൈറലായി. ഇതോടെ വന്‍കിട സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളാണ് അബ്ദുലത്തീഫിനെ സമീപിച്ചിട്ടുളളത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
