Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

റിയാദ്: വനിതാ ആരാധകരുടെ നേതൃത്വത്തില്‍ മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ രൂപീകരിച്ചു. ജിസിസി രാജ്യങ്ങളില്‍ ആദ്യമായാണ് ഒരു നടന് വനിതാ ഫാന്‍സ് രൂപീകരിക്കുന്നത്. കാലിക്കറ്റ് ലൈവ് റസ്‌റ്റോറന്റില്‍ നടന്ന പരിപാടിയില്‍ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. മോഹന്‍ലാലിന്റെ ‘തുടരും’ എന്ന പുതിയ സിനിമയുടെ ഫാന്‍സ് ഷോ ടിക്കറ്റ് പ്രകാശനം, ഭാവി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘാടകര്‍ വിശദീകരിച്ചു.

സംഘടനയുടെ പ്രസിഡന്റ് ബിനിത, സെക്രട്ടറി സ്‌റ്റെഫി, വൈസ് പ്രസിഡന്റ് റിയാ, ജോയിന്റ് സെക്രട്ടറി മാലിനി, മെന്റ്റര്‍ ലിന്‍സു എന്നിവര്‍ പങ്കെടുത്തു. ജിസിസിയിലെ ആദ്യ വനിതാ സംഘടന രൂപീകരിക്കാന്‍ സഹായിച്ച ഫാന്‍സ് അസോസിയേഷനിലെ പ്രസിഡന്റ് റോബിന്‍ ആറ്റിങ്ങല്‍, സെക്രട്ടറി റഹ്നീഷ് ബിന്‍ റഫീക്ക്, വൈസ് പ്രസിഡന്റ് ആഷില്‍ എക്‌സിക്യൂട്ടീവ് അംഗം ഡെനിസ് എനിവര്‍ സന്നിഹിതരായിരുന്നു. ലിന്‍സു നന്ദിപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top