റിയാദ്: നവോദയ പതിനൊന്നാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു. കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലെ ബ്ലഡ് ബാങ്കിലാണ് രക്തം ദാനം നല്‍കിയത്. കൊറോണയെ ഭയന്ന് ആശുപത്രികളിലെത്തി രക്തം നല്‍കാന്‍ ജനങ്ങള്‍ മടിച്ചു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ രക്തം ദാനം ചെയ്യാന്‍ തയ്യാറായ നവോദയ പ്രവര്‍ത്തകരെ ബ്ലഡ് ബാങ്ക് മേധാവി മുഹമ്മദ് മുതൈരി അഭിനന്ദിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 64 പ്രവര്‍ത്തകരാണ് രക്തം ദാനം നല്‍കാനെത്തിയത്. ഇതേസമയം എമര്‍ജന്‍സിയില്‍ ചികിത്സയിലുണ്ടായിരുന്ന സുഡാന്‍, പാകിസ്താന്‍ പൗരന്‍മാക്ക് അടിയന്തിരമായി രക്തം ആവശ്യമായിരുന്നു. ഇവര്‍ക്കു നവോദയ പ്രവര്‍ത്തകര്‍ രക്തം നല്‍കി.
രവീന്ദ്രന്‍, ബാലകൃഷ്ണന്‍, ബാബുജി, ശ്രീരാജ്, അനില്‍ പിരപ്പന്‍കോട്, ഗ്ലാഡ്‌സണ്‍, ഷാജു പത്തനാപുരം, സഹീര്‍, ജയ്ജിത്, പ്രതീന, അഞ്!ജു സജിന്‍, കലാം, ആരിഫ്, സഹീര്‍, യാസിര്‍, കുമ്മിള്‍ സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.