
റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം (കെഇഎഫ്) ‘നെറ്റ് മാസ്‌റ്റേഴ്‌സ് സീസണ്‍-2’ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ദ്വിദിന ടൂര്‍ണമെന്റില്‍ ഏഷ്യന്‍ ജൂഡോ ചാമ്പ്യന്‍ ഡോ. യഹ്‌യാ അല്‍ സഹ്രാനി, സൗദി ദേശീയ ഗെയിംസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഖദീജ നിസാ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. നിസാര്‍, ഹഫീസ്, രേഷ്മ, നൗഷാദലി, ഷാഹിദ് എന്നിവര്‍ അതിഥികളെ പൂച്ചെണ്ട് സമ്മാനിച്ചു സ്വീകരിച്ചു.

പുരുഷ ഡബിള്‍സ് പ്രോ മത്സരത്തില്‍ നബീല്‍ അബ്ദുള്ള, റിസ്‌വി വി സഖ്യം ജയം നേടി. പുരുഷ ഡബിള്‍സ് അമേച്വര്‍ മത്സരത്തില്‍ ഹനീഫ, ഫഹദ് സഖ്യവും സിംഗിള്‍സില്‍ അനസ് തയ്യിലും ജേതാക്കളായി. മിക്‌സഡ് ഡബ്ള്‍സില്‍ മുഹമ്മദ് റോഷന്‍, മെഹ്‌റിന്‍ റോഷന്‍ എന്നിവരാണ് ജേതാക്കള്‍. വനിതാ ഡബ്ള്‍സില്‍ സന നാസറും മെഹ്രീന്‍ റോഷനും ജേതാക്കളായി. കുട്ടികളുടെ ഡബ്ള്‍സില്‍ അമല്‍ മുഹമ്മദ്, അമന്‍ മുഹമ്മദ് എന്നിവരാണ് വിജയികളായത്.

കെ ഇ എഫ് പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ സ്വാഗതം പറഞ്ഞു. അനസ്, ഷെബിന്‍, നിഹാദ്, മുന്‍ഷിദ്, ഫാറൂഖ്, നവാസ്, നിസാര്‍, രാഹുല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.