Sauditimesonline

FORKA PRESS MEET
പ്രാദേശിക രുചിക്കൂട്ടൊരുക്കാന്‍ 'ഫോര്‍ക്ക' ഫുഡ് ഫെസ്റ്റ്

സംഘ്പരിവാര്‍ ശ്രമിച്ചാല്‍ ചരിത്രം മൂടാനാവില്ല: ചിന്ത ടേബിള്‍ ടോക്ക്

റിയാദ്: ബിജെപി ഭരണത്തില്‍ രാജ്യത്ത് ഭീതി വിതക്കുകയാണെന്നു ചിന്ത സംസാരികവേദി റിയാദില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്ക്. എമ്പുരാന്‍ സിനിമ റീഎഡിറ്റ് ചെയ്യാന്‍ നിര്‍ബന്ധിതരായതു അതുകൊണ്ടണെന്നു പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഗുജറാത്ത് വംശഹത്യ രാജ്യത്തിന്റെ് ഇരുണ്ട ചരിത്രമാണ്. അത് കലകളിലും സാഹിത്യങ്ങളിലും പുനഃസൃഷ്ടിക്കപ്പെടുകയും പുതിയ തലമുറ സത്യം തിരഞ്ഞു കണ്ടെത്തുകയും ചെയ്യും.

സംഘ്പരിവാര്‍ എത്ര ശ്രമിച്ചാലും ചരിത്രത്തെ മണ്ണിനടിയില്‍ മൂടാനാവില്ല. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ജന ഗണ മന തുടങ്ങിയ മലയാള സിനിമകളോടും പദ്മാവതി, പി കെ, പത്താന്‍ തുടങ്ങിയ ഹിന്ദി സിനിമകളും സംഘ് പരിവാര്‍ ഫാസിസ്റ്റ് ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. നടികളുടെ അടിവസ്ത്രത്തിന്റെ നിറംപോലും പരിഹാസ്യമാം വിധം വിവാദമായിട്ടുണ്ട്. അതേസമയം നുണകളും കെട്ടുകഥകളുമായി സൃഷ്ടിക്കപ്പെടുന്ന സംഘ് പരിവാര്‍ പ്രോപഗണ്ട സിനിമകള്‍ക്ക് നികുതിയിളവുകള്‍പോലും നല്‍കി പ്രോത്സാഹിപ്പിക്കുകയാണ്. കാശ്മീരി ഫയല്‍സ്, ദി കേരള സ്‌റ്റോറി, സബര്‍മതി എക്‌സ്പ്രസ്, ചാവ്വ തുടങ്ങിയ സിനിമകള്‍ ഉദാഹരണങ്ങള്‍.

മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരും കാര്‍ട്ടൂണിസ്റ്റുകളും ജയില്‍ പോകുന്ന കാലത്ത് സത്യം വിളിച്ചുപറയുന്ന സിനിമ പ്രവര്‍ത്തകരേയും കാത്തിരിക്കുന്നത് തടവറകളാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇതിനെതിരെ കലാകാരന്മാര്‍ ശബ്ദം ഉയര്‍ത്തുകയും ശക്തമായ ജനരോഷം ഉയരുകയും വേണം.

ഷൈജു ചെമ്പൂര് വിഷയം അവതരിപ്പിച്ചു. നമുക്കിടയിലെ മുന്നമാര്‍ക്കെതിരെ ജാഗ്രതയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. വിനോദ് കൃഷ്ണ ചര്‍ച്ചകള്‍ നിയന്ത്രിച്ചു. കുമ്മിള്‍ സുധീര്‍ ടേബിള്‍ ടോക്ക് ഉദ്ഘാടനം ചെയ്തു. സുരേഷ് ശങ്കര്‍, ഗഫൂര്‍ കൊയിലാണ്ടി, അംജദ് അലി, ഹരികൃഷ്ണന്‍, സലിം ആര്‍ത്തിയില്‍, ഇസ്മായില്‍ കണ്ണൂര്‍, അമീര്‍, നാസ്സര്‍ പൂവാര്‍, അനില്‍ മണമ്പൂര്‍, റാഫി പാങ്ങോട്, ഗോപന്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു. പൂക്കോയ തങ്ങള്‍ സ്വാഗതവും അബ്ദുല്‍ കലാം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top