Sauditimesonline

ENGINEERS FORUM RIYADH
സാങ്കേതിക മികവും സോഫ്റ്റ് സ്‌കില്‍സും ചര്‍ച്ച ചെയ്തു 'എഞ്ചിനീയേഴ്‌സ് ഓണ്‍ ബോര്‍ഡ്'

കേളി അല്‍ഖര്‍ജ്, മുസാഹ്മിയ, ദവാത്മി യൂണിറ്റിനു പുതിയ സാരഥികള്‍

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായച യൂണിറ്റ് സമ്മേനങ്ങള്‍ തുടരുന്നു. സീതറാം യെച്ചൂരി നഗറില്‍ നടന്ന അല്‍ഖര്‍ജ് ഏരിയ സിറ്റി യൂണിറ്റ് സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് ചാലിയം ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന റിപ്പോര്‍ട്ട് യൂണിറ്റ് സെക്രട്ടറി റഷീദലിയും വരവ് ചിലവ് കണക്ക് ട്രഷറര്‍ നൗഫലും അവതരിപ്പിച്ചു. കേന്ദ്ര കമ്മറ്റി അംഗം ഷാജി റസാഖ് സംഘടനാ റിപ്പോര്‍ട്ടും കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി മറുപടിയും പറഞ്ഞു.

മുഹമ്മദ് റാഫി, ഷിഹാബ് മമ്പാട്, മുഹമ്മദ് ഹനീഫ, ഐവിന്‍ ഷാജി, ഷറഫുദ്ധീന്‍ എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി കണ്‍വീനര്‍ പ്രദീപ് കൊട്ടാരത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സെക്രടറിയായി അബ്ദുല്‍ കലാം, പ്രസിഡണ്ട് ജ്യോതിലാല്‍ ശൂരനാട്, ട്രഷറര്‍ ഷിഹാബ് മമ്പാട് എന്നിവരടങ്ങുന്ന കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

കേളി കേന്ദ്ര ട്രഷറര്‍ ജോസഫ് ഷാജി, ഏരിയ പ്രസിഡണ്ട് ഷബി അബ്ദുല്‍സലാം, ജീവകാരുണ്ണ്യ കണ്‍വീനര്‍ നാസര്‍ പൊന്നാനി, ഏരിയ ട്രഷറര്‍ ജയന്‍ പെരുനാട് രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ ഗോപാലന്‍, ബാലു വേങ്ങേരി എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു. യൂണിറ്റ് അംഗം നബീല്‍ സ്വാഗതവും പുതുതായി തിരഞ്ഞെടുത്ത സെക്രട്ടറി അബ്ദുല്‍ കലാം നന്ദിയും പറഞ്ഞു.

മുസാഹ്മിയ ഏരിയക്ക് കീഴിലെ ദവാദ്മി യൂണിറ്റ് സമ്മേളനം കേളി മുന്‍ അംഗം യശശരീരനായ സജീവന്‍ കളത്തില്‍ നഗറില്‍ നടന്നു. യൂണിറ്റ് പ്രസിഡണ്ട് രാജേഷ് അധ്യക്ഷത വഹിച്ച സമ്മേളനം മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീര്‍ പുലാമന്തോള്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഉമ്മര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ആക്ടിംഗ് ട്രഷറര്‍ മുജീബ് വരവ് ചെലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം കിഷോര്‍ ഇ നിസാം സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കേളി കേന്ദ്ര ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി മറുപടി പറഞ്ഞു. സുബൈര്‍, ലിനീഷ് എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

ഏരിയ സെക്രട്ടറി നിസാറുദ്ദിന്‍ റാവുത്തര്‍, കമ്മിറ്റി അംഗങ്ങളായ ജെറി തോമസ്, സുരേഷ് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സംസാരിച്ചു. പ്രസിഡണ്ടായി ബിനു, സെക്രട്ടറി ഉമ്മര്‍, ട്രഷററായി മുജീബ് എന്നിവരടങ്ങുന്ന കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. യൂണിറ്റ് അംഗം മോഹനന്‍ സ്വാഗതവും പുതുതായി തെരഞ്ഞെടുത്ത സെക്രട്ടറി ഉമ്മര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top