Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

നിലമ്പൂര്‍ ഫലം: ദുര്‍ഭരണത്തിനും ധ്രുവീകരണത്തിനും ജനങ്ങളുടെ തിരിച്ചടി

റിയാദ്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിളക്കം പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനും വര്‍ഗീയ ധ്രുവീകരണത്തിനും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയെന്ന് റിയാദ് ഒഐസിസി. മണ്ഡലത്തില്‍ ഭരണ നേട്ടങ്ങള്‍ ഒന്നും പറയാന്‍ ഇല്ലാത്തതുകൊണ്ട് ആദ്യം മുതല്‍ അവസാനം വരെ ബുദ്ധിജീവികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില സാംസ്‌കാരിക പ്രവര്‍ത്തകരായ സൈബര്‍ പോരാളികളും ഇടതുപക്ഷ നേതാക്കളും ദിവസങ്ങളോളം വര്‍ഗീയ ധ്രുവീകരണങ്ങള്‍ നടത്തിയിട്ടും മതേതര ജനത യുഡിഎഫിന് നല്‍കിയ സ്വീകാര്യതയാണ് തിളക്കമാര്‍ന്ന വിജയം. എല്‍ഡിഎഫിന്റെ പരാജയം വരാനിരിക്കുന്ന നിയമാസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ടെസ്റ്റ് ഡോസ് മാത്രമാണന്നും റിയാദ് ഒഐസിസി പ്രസ്താവനയില്‍ പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തില്‍ പ്രധാന ഭാരവാഹികളടക്കം ആഴ്ചകളോളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് സജീവമായിരുന്നു. വിവിധ കണ്‍വെന്‍ഷനുകള്‍, ഭവന സന്ദര്‍ശനങ്ങള്‍ എന്നിവ ചിട്ടയോടെ നടത്തിയ യുഡിഎഫിന് വരാനിരിക്കുന്ന ത്രിതല പഞ്ചായത്തുകളിലേക്കും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ചരിത്ര വിജയം നേടാന്‍ സാധിക്കുമെന്നും റിയാദ് ഒഐസിസി പ്രസ്താവനയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top