Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

ഡ്യൂണ്‍സ്‌ സ്‌കൂളില്‍ യോഗാ ദിനാചരണം

റിയാദ്: ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, വൈസ് പ്രിന്‍സിപ്പല്‍ വിദ്യാ വിനോദ്, സിഒഇ ഷാനിജ ഷനോജ്, മാനേജര്‍ അബീര്‍, ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാല്‍ കെ.എം എന്നിവര്‍ സന്നിഹിതരായിരുന്നു. ഡ്യൂണ്‍സ് സ്‌കൂള്‍ മുര്‍സലാത്ത്, മലാസ് ശാഖകളില്‍ നടന്ന പരിപാടയിയില്‍ യോഗ പ്രദര്‍ശനവും അരങ്ങേറി. യോഗ ഗുരു സജിന്‍ എം.ജെ, യോഗ അധ്യാപിക ദേവിക, അവന്തിക, അധ്യാപിക ഗായത്രി എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു യോഗ പ്രദര്‍ശനം.

യോഗയുടെ പ്രാധാന്യം പുതുതലമുറയ്ക്കു പകര്‍ന്നു നല്‍കാനാണ് യോഗ ദിനാചരണമെന്ന് പ്രിന്‍സിപ്പല്‍ സംഗീത അനൂപ് പറഞ്ഞു. ഐക്യവും ആത്മബോധവും നിറഞ്ഞതായിരുന്നു വിദ്യാര്‍ത്ഥികളുടെ യോഗാപ്രകടനം. സ്‌കൂളിന്റെ ലക്ഷ്യം സമഗ്രവിദ്യാഭ്യാസം നല്‍കി വിദ്യാര്‍ത്ഥികളെ പരിപോഷിപ്പിക്കുക എന്നതാണ്. ഇതിന്റെ ഭാഗമാണ് യോഗ ദിനാചരണം എന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top