
റിയാദ്: ജാമിഅ മര്‍കസ് പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് സ്വീകരണം നല്‍കി. ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ ഐ.സി.എഫ്, ആര്‍.എസ്.സി, കെ.സി.എഫ്, മര്‍കസ് കമ്മിറ്റികള്‍ സംയുക്തമായാണ് സ്വീകരണം ഒരുക്കിയത്.

റിയാദ് ബത്ഹ ഡി പാലസില്‍ നടന്ന പരിപാടിയില്‍ ഹസൈനാര്‍ ഹാറൂനി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ലത്തീഫ് മിസ്ബാഹി പ്രാര്‍ത്ഥന നടത്തി. ഹാരിസ് ജൗഹരി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം വടകര, അഹ്മദ് ഇഹ്‌സാന്‍ കുട്ടശ്ശേരി, ഷാഹിദ് അഹ്‌സനി, ഹസ്സന്‍ സഖാഫി തൃക്കരിപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇബ്രാഹിം കരീം സ്വാഗതവും അബ്ദുല്‍ ലത്തീഫ് മാനിപുരം നന്ദിയും പറഞ്ഞു ഹംസ മുസ്ലിയാര്‍, പി.കെ. ദാവൂദ് സഅദി, അന്‍സര്‍ ഹുസൈന്‍, നിഹാല്‍ കുറ്റിച്ചിറ തുടങ്ങിയവര്‍സംബന്ധിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.