
ദമ്മാം: കിഴക്കന്‍ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ പ്രവാസികളുടെ മക്കെള ആദരിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ‘സവ’ അക്കാദമിക് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു. പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു.

റോസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ആലപ്പുഴ ജില്ലക്കാരുടെ സ്‌നേഹ സംഗമം കൂടിയായി. ദമ്മാം ഇന്ത്യന്‍ സ്‌കുള്‍ ഭരണസമിതി അംഗവും കിംഗ് ഫഹദ് ഡന്റല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. രേഷ്മ വി.ജെ പരിപാടി ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയവരെ മാത്രമായി ചുരുക്കാതെ, മുഴുവന്‍ കുട്ടികളേയും ചേര്‍ത്തു പിടിക്കാന്‍ സൗദി ആലപ്പുഴ വെല്‍ഫയര്‍അസോസിയേഷന്‍ കാണിച്ച മാതൃക ശ്ലാഘനീയമാണന്ന് അവര്‍ പറഞ്ഞു. ചെറിയ പ്രോല്‍സാനങ്ങള്‍ പോലും പഠനമികവിലേക്കുള്ള ജൗര്‍ജ്ജമായി ഭവിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡോ. ലുലു റഹ്മത് കുട്ടികളുമായി സംവദിച്ചു. പഠനകാലത്ത് ചെലവഴിക്കുന്ന സമയവും അധ്വാനവുമാണ് മികച്ച ഭാവിയിലേക്കുള്ള ഇന്ധനമെന്ന് അവര്‍ കുട്ടികളെ ഓര്‍മ്മിപ്പിച്ചു. അതേസമയം ഭാവിയെ രൂപപ്പെടുത്തിയെടുക്കാന്‍ ഉരുകിത്തീരു മാതാപിതാക്കളെ മറക്കാതിരിക്കുന്നതാണ് യഥാര്‍ത്ഥ പഠനമെന്നും അവര്‍ പറഞ്ഞു. ഉപരി പഠനാര്‍ത്ഥം നാട്ടിലേക്ക് പോയ കുട്ടികളുടെ ഉപഹാരങ്ങള്‍ രക്ഷിതാക്കള്‍ ഏറ്റുവാങ്ങി.

കെ.എം. ബഷീര്‍ (മുഖ്യ രക്ഷധികാരി) യഹിയ കോയ (രക്ഷാധികാരി) രശ്മി ശിവ പ്രകാശ് (വനിതാവേദി രക്ഷാധികാരി), നസ്സി നൗഷാദ് (വനിതാ വേദി പ്രസിഡന്റ്) സാജിത നൗഷാദ് (വനിതാ വേദി സെക്രട്ടറി) ഡോ: സിന്ധു ബിനു, ഡോ: ജിജി രാഹുല്‍, മാലിക് മഖ്ബുല്‍, സോഫിയ ഷാജഹാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബൈജു കുട്ടനാട് (ജനറല്‍ സെക്രട്ടറി) സ്വാഗതവും, റിജു ഉസ്മായില്‍ (ട്രഷറര്‍) നന്ദിയും പറഞ്ഞു. നിധി രതീഷ് അവതാരക ആയിരുന്നു. കല്ല്യാണി ബിനു പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു.

നൗഷാദ് കൈചൂണ്ടി.,സജീര്‍ കരുവാറ്റ, നൗഷാദ് ആറാട്ടുപുഴ, നവാസ് പുന്നപ്ര, അമൃത ശ്രീലാല്‍, അഞ്ജു നിറാസ്,സൗമി നവാസ്,സുമയ്യ സിദ്ധീഖ്, ശിവപ്രകാശ്, ശ്രീലാല്‍,ഷീബ റിജു, രാജീവ് ചെട്ടികുളങ്ങര, അശോകന്‍ ആല, സിദ്ദീഖ് കായംകുളം, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.