Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

റിയാദ്: നവോദയ ജോയിന്റ് സെക്രട്ടറി പൂക്കോയ തങ്ങള്‍ മൂന്നു പതിറ്റാണ്ടിലധികം നീണ്ട പ്രവാസംഅവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. റിയാദില്‍ നവോദയയ്ക്ക് പുറമേ കേളി, കിയോസ് തുടങ്ങിയ സംഘടനകളുടെ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കുകയും ദീര്‍ഘകാലം ഭാരവാഹിത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്. 9 വര്‍ഷം കേളി കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറിയായിരുന്നു. കണ്ണൂര്‍ കൂട്ടായ്മ കിയോസില്‍ 10 വര്‍ഷം ജനറല്‍ കണ്‍വീനര്‍ പദം അലങ്കരിച്ചിട്ടുണ്ട്. രിസാല സ്റ്റഡി സര്‍ക്കിള്‍ (വൈസ് പ്രസിഡണ്ട്), എസ്‌വൈഎസ്, ഐസിഎഫ് (സെന്‍ട്രല്‍ കമ്മിറ്റി അംഗണ), ആര്‍എസ്‌കെ (എക്‌സിക്യുട്ടീവ് മെമ്പര്‍) എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2000ല്‍ കേളി രൂപീകരണത്തിന് നേതൃത്വം നല്‍കിയ ഏഴു പേരില്‍ ഒരാളാണ് പൂക്കോയ. 2009ല്‍ കേളിയില്‍ നിന്നു രാജിവെച്ച് റിയാദില്‍ നവോദയ രൂപീകരണത്തിന്റെ ഭാഗമായി.

കണ്ണൂര്‍ കൂത്തുപറമ്പ്, കോട്ടയം മലബാര്‍ സ്വദേശിയായ പൂക്കോയ തങ്ങള്‍ 1993 സെപ്റ്റംബര്‍ 13ന് റിയാദിലെ കമ്പനിയില്‍ വെല്‍ഡര്‍ തസ്തികയിലാണ് പ്രവാസം ആരംഭിച്ചത്. പിന്നീട് സെക്ഷന്‍ സെക്രട്ടറി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, സീനിയര്‍ കോസ്‌ററ് എസ്റ്റിമേഷന്‍ സ്‌പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേക്ക് പ്രൊമോഷന്‍ ലഭിച്ചു. ബിഎസ്‌സി ബിരുദ ധാരിയായ പൂക്കോയയുടെ കുടുംബവും ഏറെക്കാലം റിയാദിലുണ്ടായിരുന്നു. ഇപ്പോള്‍ ചെറുവാഞ്ചേരിയില്‍ താമസം.

ഭാര്യയും 4 മക്കളും അടങ്ങുന്ന കുടുംബവും നാട്ടില്‍ സിപിഐ എം പാര്‍ട്ടി പ്രവര്‍ത്തനനത്തില്‍ സജീവമാണ്. സിപിഎം അംഗമായ പൂക്കോയ നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനനത്തില്‍ സജീവമാകുകയും ഒറ്റക്കോ കൂട്ടായോ സംരംഭം തുടങ്ങുകയാണ് ലക്ഷ്യമെന്നും പറഞ്ഞു. വോദയ പ്രവര്‍ത്തകര്‍ ജൂണ്‍ 27 വെള്ളി ഉച്ചക്ക് റിയാദ് ശുമേസി കാലിക്കറ്റ് ലൈവ് റെസ്‌റ്റോറന്റ് ഹാളില്‍ സംഘടനയുടെയും സുഹൃത്തുക്കളുടെയും യാത്രയയപ്പ് നല്‍കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top