Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ലീഗിന്റെ മതേതര കാഴ്ചപ്പാടില്‍ സംശയമില്ല: എന്‍കെ പ്രേമചന്ദ്രന്‍ എംപി

റിയാദ്: രാജ്യന്തര ശ്രദ്ധ നേടിയ പ്രവാസി സംഘടനയാണ് കെഎംസിസിയെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ബത്ഹ ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.

കോവിഡ് വ്യാപന കാലത്ത് പ്രവാസി സമൂഹത്തിനിടയില്‍ കെഎംസിസി ചെയ്തിട്ടുള്ള സേവനങ്ങള്‍ വിലമതിക്കാന്‍ കഴിയാത്തതാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വരെ പരാജയപ്പെട്ട ഘട്ടങ്ങളില്‍ വിമാന സര്‍വീസ് ഉള്‍പ്പടെ കെഎംസിസി നല്‍കിയിട്ടുള്ള സേവന പ്രവര്‍ത്തനങ്ങള്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നതാണ്.

മുസ്‌ലിം ലീഗിന്റെ മതേതര കാഴ്ചപാടില്‍ ആര്‍ക്കും സംശയം പ്രകടിപ്പിക്കുവാന്‍ സാധിക്കില്ല. തികഞ്ഞ ജനാധിപത്യ ബോധവും മതേതര സ്വാഭാവവുമാണ് മുസ്‌ലിം ലീഗിനുള്ളത്. സാമുദായിക കലാപത്തിന് സാധ്യതയുള്ള പല ഘട്ടങ്ങളിലും ലീഗ് സ്വീകരിച്ച പക്വമായ നിലപാടുകള്‍ കേരളക്കരയുടെ സമാധാനവും സൗഹാര്‍ദ്ധവും സംരക്ഷിക്കുവാന്‍ കാരണമായിട്ടുണ്ട്. കേരളത്തില്‍ വലിയ തോതിലുള്ള വര്‍ഗീയ ചേരിതിരിവ് നടക്കുന്നുണ്ട്. ഭരണം നിലനിര്‍ത്തുവാന്‍ സിപിഎം സ്വീകരിക്കുന്ന അവസരവാദ, പ്രീണന നിലപാടുകള്‍ വലിയ അപകടമാണ് ഉണ്ടാക്കാന്‍ പോകുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട പല കേസുകളിലും സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധം കാണാന്‍ കഴിയുമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം, സത്താര്‍ താമരത്ത്, അബ്ദുറഹ്മാന്‍ ഫറൂഖ്, ജലീല്‍ തിരൂര്‍, അഷ്‌റഫ് കല്‍പകഞ്ചേരി, നാസര്‍ മാങ്കാവ്, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, റഫീഖ് മഞ്ചേരി, അഡ്വ അനീര്‍ ബാബു, നജീബ് നല്ലാങ്കണ്ടി, പി സി മജീദ്, മാമുക്കോയ തറമ്മല്‍, ഷംസു പെരുമ്പട്ട എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top