
റിയാദ്: നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം സംസ്‌കാരമായും രാഷ്ട്രീയമായും കേരളത്തിന് അപമാനമാണെന്ന് ഓഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി. മികച്ച പാര്‍ലമെന്റേറിയനായ എന്‍ കെ പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചതും, താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവി എന്ന് അതിക്ഷേപിച്ചതും, അമ്പത്തൊന്നു വെട്ട് വെട്ടി കൊലപ്പെടുത്തിയ ടിപി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ചതും കേരളം കേട്ട പിണറായി വചനങ്ങളാണ്.

‘എട്ടുമുക്കാലട്ടിവച്ച’ പോലെ എന്ന് എംഎല്‍എയെ ബോഡി ഷെയിം ചെയ്തതില്‍ അത്ഭുതമില്ല. സംസ്‌കാരത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കേണ്ടത് കുടുംബത്തില്‍ നിന്നാണ്. പിന്നീട് സമൂഹത്തില്‍ നിന്നും. കുടുംബത്തില്‍ നിന്നോ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്നോ നല്ല സംസ്‌കാരം പകര്‍ന്നു കിട്ടിയിട്ടില്ല. അല്പമെങ്കിലും രാഷ്ട്രീയ മര്യാദ അവശേഷിക്കുന്നുണ്ടെങ്കില്‍ പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഓ ഐ സി സി നേതാക്കള്‍ അഭിപ്രായപ്പെട്ടു.






