
ദമ്മാം: മഹാബലിയുടെ എഴുന്നളളത്തും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി കോട്ടയം പ്രവാസി കൂട്ടായ്മ ‘നോറാക്’ ദമ്മാമില്‍ ഓണാഘോഷം ഒരുക്കി. വര്‍ണാഭമായ കലാപരിപാടികളും വിനോദ മത്സരങ്ങളും ഒരുക്കിയായിരുന്നു ആഘോഷം. നൃത്തനൃത്യങ്ങളും ഓണപ്പാടും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

ദമ്മാം ബദര്‍ റാബി ഓഡിറ്റട്ടോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡണ്ട് പോള്‍ വര്‍ഗീസ് ആദ്യക്ഷത വഹിച്ചു. നോറാക് ചെയര്‍മാന്‍ അഡ്വ. നജ്മുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. രക്ഷധികാരി എബ്രഹാം മാത്യു ഭാവി പരിപാടികള്‍ വിശദീകരിച്ചു. ആരോഗ്യം മേഖലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ കോട്ടയം പ്രവാസികളെ ചടങ്ങില്‍ ആദരിച്ചു. വോയിസ് ഓഫ് ദമ്മാം അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. കലാപരിപാടികള്‍ക്ക്. ബിജു മുണ്ടക്കയം, മിനി ജോസഫ്, സഞ്ജു മണിമല എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





