
റിയാദ്: വയനാട് പ്രവാസി അസോസിയേഷന്‍ രൂപീകരിച്ചു. റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവാസികളായ വയനാട് നിവാസികളുടെ നേതൃത്വത്തിലാണ് കൂട്ടായ്മ രൂപീകരിച്ചത്. മലാസില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ പ്രഥമ കമ്മറ്റിയെ തെരഞ്ഞെടുത്തു. അസോസിയേഷന്‍ ലോഗോ പ്രകാശനവും നടന്നു.

കുഞ്ഞിമുഹമ്മദ് തലപ്പുഴ (പ്രസിഡന്റ്), വര്‍ഗ്ഗീസ് പൂക്കോള (ജന. സെക്രട്ടറി), ബിനു തോമസ്, മുത്തലിബ് കാര്യമ്പാടി (വൈസ് പ്രസിഡന്റുമാര്‍), സുരേഷ് ബാബു എന്ന അനൂപ് കുഴിത്തടത്തില്‍ ഷിനോജ് ചാക്കോ ഉപ്പു വീട്ടില്‍ (ജോയിന്‍ സെക്രട്ടറിമാര്‍), നിഖില്‍ വലിയപറമ്പില്‍ (പ്രോഗ്രാം കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍. പ്രവാസി പുനരധിവാസം, വിദ്യാഭ്യാസ, കല, സാമൂഹിക മേഖലകളില്‍ സാധ്യമായ സഹായങ്ങള്‍, ക്ഷേമ പദ്ധതികള്‍ എന്നിവയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ശേഷം ഭാരവാഹികള്‍പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





