
റിയാദ്: പൊലീസിന്റെ ക്രൂരമായ നരനായാട്ടില്‍ വടകര എം.പി. ഷാഫി പറമ്പില്‍, ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഗുരുതര പരിക്കേറ്റ സംഭവത്തില്‍ റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധിച്ചു. പേരാമ്പ്രയില്‍ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും സമാധാനപരമായി നടത്തിയ പ്രതിഷേധത്തിന് നേരെയാണ് പൊലീസ് അതിക്രമം.

നിരപരാധികളായ ജനങ്ങളെയും പ്രതിഷേധക്കാരെയും പിണറായി വിജയന്റെ ആജ്ഞാനുവര്‍ത്തികളായ പോലീസുകാര്‍ അഴിച്ചുവിട്ട അക്രമങ്ങള്‍ ജനാധിപത്യത്തിന്റെ അതിര്‍ത്തികള്‍ മറക്കടക്കുന്നു. ഇത്തരം അധികാരമര്‍ദനങ്ങളുടെ ദിനങ്ങള്‍ അധികം നീളില്ലെന്നും ഒഐസിസി പ്രസ്സ്ഥാവനയില്‍ മുന്നറിയിപ്പ് നല്‍കി. ശബരിമല സ്വര്‍ണ്ണമോഷണത്തില്‍ ജനശ്രദ്ധ തിരിക്കാനും പിണറായി ദുര്‍ഭരണത്തിന്റെ ജാള്യത മറച്ചുവെക്കാനുമാണ് സര്‍ക്കാര്‍ ഇത്തരം രാഷ്ട്രീയ പക തീര്‍ക്കലുകളില്‍ ഏര്‍പ്പെടുന്നതെന്ന് കമ്മിറ്റി ആരോപിച്ചു.






