
ദമ്മാം: സൗദി അറബിയയിലെ കോട്ടയം നിവാസികളുടെ കൂട്ടായ്മയായ ‘നോറക്’ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10 വെള്ളി ദമ്മാം ബദര്‍ റാബി ഓഡിറ്റോറിയത്തിലാണ് പരിപാടി. ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ നിന്നു ഉന്നത വിജയം നേടിയ കോട്ടയം നിവാസികളായ കുട്ടികളെ ചടങ്ങില്‍ ആദരിക്കും. ദമ്മാമില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന കോട്ടയം നിവാസികളെയും ആദരിക്കും. ഓണാസദ്യയോടെ ആരംഭിക്കുന്ന പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് നോറക് രക്ഷധികാരി എബ്രഹാം മാത്യു, പ്രസിഡന്റ് പോള്‍ വര്‍ഗീസ്, ചെയര്‍മാന്‍ അഡ്വ. നജ്മുദീന്‍, സെക്രട്ടറി ഷരീഫ് ഖാന്‍, പ്രോഗ്രആം കണ്‍വീനര്‍ മിനി ജോസഫ് എന്നിവര്‍അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





