
റിയാദ്: ആലപ്പുഴ ജില്ലയിലെ റിയാദില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്‍ രൂപികരിച്ചു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന രൂപീകരണ യോഗത്തില്‍ ജില്ലയിലെ നിരവധി പ്രവാസികള്‍ പങ്കെടുത്തു. സെയ്ഫ് കായംകുളം, മജീദ് ചിങ്ങോലി എന്നിവരുടെ നേതൃത്വത്തിലാണ് അസോസിയേഷന്‍ രൂപികരിച്ചത്. മൂന്ന് മാസത്തെ താല്‍ക്കാലിക കമ്മറ്റി നിലവില്‍ വന്നു. പുതുവര്‍ഷത്തോടെ തെരെഞ്ഞെടുപ്പും സംഘടനയുടെ പ്രവര്‍ത്തനോദ്ഘാടനവും നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

മജീദ് ചിങ്ങോലി (ചെയര്‍മാന്‍), റഫീഖ് വെട്ടിയാര്‍ (പ്രസിഡന്റ്), കോശി മാവേലിക്കര (ജന. സെക്രട്ടറി), വിനീഷ് വിജയന്‍ (ട്രഷറര്‍), സൈഫ് കായംകുളം, ഷാജി സോന (മുഖ്യ രക്ഷാധികാരികള്‍), മൃദുല വിനീഷ് (വനിത കോഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍. സന്തോഷ് ചെങ്ങന്നൂര്‍ (വൈസ് പ്രസിഡന്റ്), സനല്‍കുമാര്‍ ഹരിപ്പാട് (സെക്രട്ടറി), നൗഷാദ് ഈരിക്കല്‍ (മീഡിയ കണ്‍വീനര്‍), നിഹാസ് പാനൂര്‍ (ജീവകാരുണ്യ കണ്‍വീനര്‍), ആഷിക് താമരക്കുളം (ഐടി കണ്‍വീനര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ജീവകാരുണ്യ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിക്കാനും മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഊര്‍ജ്ജിതമാക്കാനും തിരുമാനിച്ചു. ജലീല്‍ ആലപ്പുഴ, റഫീഖ് വെട്ടിയാര്‍, നിസാം കായംകുളം, സൈമണ്‍ ജോയ്, ഷെഫീഖ്, നൗഫല്‍ ഷാജി, നൗഷാദ്, ഹാരിസ് താമരക്കുളം, സന്തോഷ് ജി, സെയ്ഫ് കൂട്ടുങ്കല്‍, കോശി മാത്യു, സമീര്‍ കാസിം കോയ, കെ ജെ മോഹനന്‍ കരുവാറ്റ, ജോസ്, സമീര്‍ റോബൈക് തുടങ്ങി നിരവധി പേര്‍പങ്കെടുത്തു. റഫീഖ് വെട്ടിയാര്‍ സ്വാഗതം പറഞ്ഞു.





