റിയാദ്: അബ്ദുല്‍ റഹിം സഹായ നിധിയിലേക്ക് റിയാദ് ബത്ഹയിലെ പാരഗണ്‍ റസ്റ്ററന്റ് തൊഴിലാളികളുടെ സഹായം. ജീവനക്കാര്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കും. ഇതിനു പുറമെ പാരഗണ്‍ മാനേജ്‌മെന്റും ഒരു ലക്ഷം രൂപ നല്‍കും.
ഇതിനു പുറമെ പാരഗണ്‍ റസ്റ്ററന്റിലെത്തുന്നവരുടെ സംഭാവന ശേഖരിച്ച് സഹായ നിധിയ്ക്കു പിന്തുണ നല്‍കുകയാണ് പാരഗണ്‍ റസ്റ്ററന്റ് ഉടമ ബഷീര്‍ മുസ്‌ലിയാരകത്തും ജീവനക്കാരും. പല ജീവനക്കാരും ടിപ് കിട്ടുന്ന പണം പോലും റഹീം സഹായ നിധിയിലേക്ക് സംഭാവന നല്‍കുകയാണ്. പരമാവധി സഹായം സമാഹരിച്ചു റഹീം സഹായ സമിതിയ്ക്കു പിന്തുണ നല്‍കുകയാണ് ലക്ഷ്യമെന്നു ബഷീര്‍ മുസ്‌ലിയാരകത്ത് പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.