റിയാദ്: കലാ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) ഇഫ്താര്‍ വിരുന്നൊരുക്കി. റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനുള്ള ദിയാ ധന നിധിയിലേയ്ക്കുളള സംഭാവന കൈമാറുകയും ചെയ്തു.
യോഗത്തില്‍ പ്രസിഡന്റ് ബാബുരാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഷാ റമദാന്‍ സന്ദേശം അവതരിപ്പിച്ചു. അബ്ദുള്‍ റഹീം സഹായ നിധിയിലേക്കുള്ള റിംല സമാഹരിച്ച തുക റിംല ഭാരവാഹികള്‍ റഹീം സഹായനിധി കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ സുധീര്‍ കുമ്മിള്‍, സലീം വാലിലപുഴ എന്നിവര്‍ക്ക് കൈമാറി. വാസുദേവന്‍ പിളള, സുരേഷ് ശങ്കര്‍, വിജയന്‍ നെയ്യാറ്റിന്‍കര, ഷാനു, ബിനു ശങ്കരന്‍, റോഷന്‍, ജോഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ശ്യാം സുന്ദര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് നിഷ ബിനീഷ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.