
ജുബൈല്‍: പ്രമുഖ ചേക്‌ളേറ്റ് വിതരണക്കാരായ പാര്‍കിസ് ഷോ റൂം ജുബൈലില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജിദ്ദ സ്ട്രീറ്റില്‍ അല്‍ ഫലാഹ് സ്‌പോര്‍ട്‌സിന് എതിര്‍വശമാണ് പുതിയ ശാഖ. മെയ് 11ന് വൈകീട്ട് 5ന് പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

അന്താരാഷ്ട്ര രംഗത്തെ പ്രമുഖ ചോക്‌ളേറ്റ് ബ്രാണ്ടുകള്‍, സ്വീറ്റ്‌സ്, ഈന്തപ്പഴം, ഡ്രൈഫ്രൂട്‌സ്, നട്‌സ് എന്നിവയുടെ വിപുലമായ ശേഖരമാണ് പാര്‍കസ് ഷോ റൂമില്‍ ഒരുക്കിയിട്ടുളളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് തെരഞ്ഞെടുത്ത ഉത്പ്പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. നാട്ടില്‍ പോകുന്നവര്‍ക്കു കോംബോ പാക്കും ഗിഫ്റ്റ് പാക്കും പ്രത്യേക വിലക്കിഴിവില്‍ ലഭ്യമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
