റിയാദ്: എ.ബി.സി കാര്‍ഗോ ‘സെന്‍ഡ് ആന്റ് ഡ്രൈവ് സീസണ്‍ ടു’ ആദ്യഘട്ട നറുക്കെടുപ്പ് നാളെ (വെള്ളി) റിയാദിലെ എബിസി കാര്‍ഗോ കോര്‍പ്പറേറ്റ് ഓഫീസില്‍ നടക്കും. ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘പ്രമോഷന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നതിന് വന്‍ ജനത്തിരക്കാണ് എബിസി കാര്‍ഗോയുടെ ബ്രാഞ്ചുകളില്‍ അനുഭവപ്പെടുന്നത്.
നാളെ നടക്കുന്ന ആദ്യഘട്ട നറുക്കെടുപ്പില്‍ 2 ടൊയോട്ട കൊറോള കാറുകളും 250 സ്വര്‍ണനാണയങ്ങളും 500 ഇതര സമ്മാനങ്ങളും വിതരണം ചെയ്യും. രാത്രി 9ന് ഫറസ്ദഖ് സ്ട്രീറ്റിലെ ഏ.ബി.സി കാര്‍ഗോ കോര്‍പറേറ്റ് ഓഫീസില്‍ നടക്കുന്ന നറുക്കെടുപ്പില്‍ സൗദി ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികളും വിശിഷ്ടാതിഥികളും പങ്കെടുക്കും.
ജീവകാരുണ്യ രംഗത്തും സാമൂഹിക സേവനങ്ങളിലും കലാ, കായിക മേഖലയിലും പ്രോത്സാഹനങ്ങളുമായി മികച്ച സേവനങ്ങള്‍ നടത്തി പ്രവാസി സമൂഹത്തിനൊപ്പം നില്‍ക്കുന്ന എ.ബി.സി കാര്‍ഗോയുടെ കഴിഞ്ഞകാല ഓഫറുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച സ്വീകാര്യതയാണ് സെന്‍ഡ് ന്‍ ഡ്രൈവിലേക് നയിച്ചതെന്ന് ചെയര്‍മാന്‍ ഡോ. ശരീഫ് അബ്ദുല്‍ഖാദര്‍ പറഞ്ഞു.
സെന്‍ഡ് ന്‍ െ്രെഡവ് സീസണ്‍ ടു ന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് ജൂലൈ 7 ന് നടക്കും. ഇതില്‍ ഒരു ടൊയോട്ട കൊറോള കാറും 250 സ്വര്‍ണനാണയങ്ങളും 500 പേര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. പ്രമുഖ കാര്‍ഗോ കമ്പനിയായ എ.ബി.സിയുടെ സൗദിയിലെ ബ്രാഞ്ചുകളില്‍ മാത്രമാണ് സെന്‍ഡ് ന്‍ ഡ്രൈവ് പ്രൊമോഷന്‍ ലഭ്യമാവുക.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.