Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

പ്രധാനമന്ത്രി മോദി ഇന്ന് ജിദ്ദയില്‍; ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കും

റിയാദ്: ദ്വിദിന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലെത്തും. ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തില്‍ നരേന്ദ്രമോദി പങ്കെടുക്കും. വൈകീട്ട് സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച്ചയും നടത്തും. ഇന്ത്യ-സൗദി രണ്ടാമത് സ്ട്രാറ്റജിക് പാര്‍ട്‌നനഷിപ് കൗണ്‍സില്‍ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരുക്കുന്ന അത്താഴ വിരുന്നിലും മോദി പങ്കെടുക്കും.
ഊര്‍ജ്ജ, പ്രതിരോധ സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ച, സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുന്നതിനുളള അഭ്യര്‍ര്‍ത്ഥനയും ചര്‍ച്ചയാകും.

മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദര്‍ശനമാണിത്. നരേന്ദ്ര മോദിക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി എന്നിവിടങ്ങുന്ന പതിനൊന്ന് അംഗ സംഘവും ജിദ്ദയിലെത്തും. നേരത്തെ രണ്ടു തവണ പ്രധാനമന്ത്രിയായിരുന്ന വേളയില്‍ നരേന്ദ്ര മോദി റിയാദ് സന്ദര്‍ശിച്ചിരുന്നു. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദ സന്ദര്‍ശിക്കുന്നത്. 1982ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ഇതിനു മുമ്പ് ജിദ്ദ സന്ദര്‍ശിച്ചത്. 43 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദയിലെത്തുന്നത്. 2016ലും 2019ലും മോദി സൗദി തലസ്ഥാനമായ റിയാദ് സന്ദര്‍ശിച്ചിരുന്നു.

സന്ദര്‍ശനത്തില്‍ ഊര്‍ജ്ജം, പ്രതിരോധം, വ്യാപാരം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ സൗദിയുമായി സുപ്രധാന കരാറുകള്‍ ഒപ്പുവെയ്ക്കും. ഇന്ത്യ മീഡിലീസ്റ്റ് യൂറോപ് വ്യവസായ ഇടനാഴി പുരോഗതിയും ചര്‍ച്ചയാകും. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി വിഷയമാണ് ഹജ്ജ്. ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകരെത്തുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലും ചര്‍ച്ച നടക്കും.

സൗദിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നിക്ഷേപ അവസരം വര്‍ധിപ്പിക്കാനും സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്. 2023ല്‍ സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top