Sauditimesonline

hajj ed
മദീനയില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വരവേല്‍പ്പ്

മാഞ്ഞത് അശരണര്‍ക്കു അഭയമൊരുക്കിയ മഹാ ഇടയന്‍: റിയാദ് ഒഐസിസി

റിയാദ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അഗാത ദു:ഖം രേഖപ്പെടുത്തി റിയാദ് ഒ.ഐ.സി.സി. ഗാസയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടും ബന്ധികളെ വിട്ടയക്കണമെന്നും ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ആവശ്യപ്പെട്ട മാനവികതയുടെ മഹാനായ ഇടയനാണ് വിടപറഞ്ഞതെന്ന് ഒഐസിസി അനശശോചന സന്ദേശത്തില്‍ പറഞ്ഞു.

മാര്‍പ്പാപ്പ അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും നല്‍കിയ പിന്തുണ വിസ്മരിക്കാതിരിക്കാന്‍ കഴിയില്ല. അതുവഴി ലോകത്തിന്റെ ആദരവും പിടിച്ചുപറ്റി. അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവന്‍ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഷ്ട്രത്തലവനും ആത്മീയ നേതാവുമാണ്.

ലാറ്റിനമേരിക്കയിലെ വിമോചന പോരാട്ടങ്ങളോട് അനുഭാവം പ്രകടിപ്പിച്ച മാര്‍പാപ്പയുടെ സമീപനവും ഏറെ ചര്‍ച്ചയായിരുന്നു. ദരിദ്രരോടുള്ള ഉത്കണ്ഠ എപ്പോഴും പ്രകടിപ്പിച്ചിരുന്നു. വത്തിക്കാന്‍ പ്ലാസയെ ഭവനരഹിതരുടെ അഭയകേന്ദ്രമാക്കിയ കര്‍മ്മയോഗിയായിരുന്നു അദ്ദേഹം. ‘തെരുവിലെ പ്രഭുക്കന്മാര്‍’ എന്നാണ് ഭവന രഹിതരെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നതെന്നും റിയാദ് ഒ.ഐ.സി.സി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top