Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

വഖഫ് ഭേദഗതി: ഇടക്കാല ഉത്തരവ് ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെയുള്ള പ്രഹരം

ഹായില്‍: വഖ്ഫ് ഭേദഗതിക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെടണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി) ഹായില്‍ സോണ്‍ കമ്മറ്റി സംഘടിപ്പിച്ച വിചാര സദസ്സ് ആവശ്യപ്പെട്ടു.

മത സ്ഥാപനങ്ങളുടെ സ്വതന്ത്ര്യവും സുതാര്യമായ ഇടപെടലുകളും നില നിര്‍ത്തണം. ഇതിനു പ്രധാനപ്പെട്ട ഘടകമാണ് വഖ്ഫ് ബോര്‍ഡുകള്‍. എന്നാല്‍ മത സ്ഥാപനങ്ങളുടെ സ്വത്വവും കാര്യക്ഷമതയും തകര്‍ക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി. ഇതിനെതിരെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഭരണഘടനാ മൂല്യങ്ങളും മതസ്വാതന്ത്ര്യവും ലംഘിക്കുന്ന ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെയുള്ള പ്രഹരമാണ്. മത സ്വാതന്ത്ര്യവും സമുദായങ്ങളുടെ ഭരണാധികാരവും സംരക്ഷിക്കുന്നതില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും സംഗമം അഭിപ്രായപ്പെട്ടു.

ഹായില്‍ ഹബീബ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സംഗമം ഐസിഎഫ് സൗദി നോര്‍ത്ത് ചാപ്റ്റര്‍ ഡെപ്യൂട്ടി പ്രസിഡന്റ് മുനീര്‍ സഖാഫി വെണ്ണക്കോട് ഉദ്ഘാടനം ചെയ്തു. ആര്‍എസ്‌സി സോണ്‍ ചെയര്‍മാന്‍ ഷാജഹാന്‍ അസ്ലമി ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. അബ്ദു സലാം സഅദി പാവുക്കോണം, റഷീഖ് വിളയൂര്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. അബ്ദുല്ല മുസ്ലിയാര്‍ കണ്ണൂര്‍, ഹസന്‍ സഖാഫി, ശുഐബ് കോണിയാത്ത്, റഹീം കായംകുളം, അസ്‌ലം കളത്തിങ്ങല്‍ എന്നിവര്‍ സംബന്ധിച്ചു. അസീസ് കൊടിയത്തൂര്‍ സ്വാഗതവും റഹീം ഇരിങ്ങാവൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top