റിയാദ്: ‘മാനുഷ്യരെല്ലാരും ഒന്ന് പോലെ’ എന്ന പ്രമേയത്തില്‍ പ്രവാസി സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ ഓണാഘോഷവും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി. എക്‌സിറ്റ് 30ലെ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പ്രവാസി വെല്‍ഫെയര്‍ ഒലയ ഏരിയ പ്രസിഡന്റ് നിയാസ് അലി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് അഷ്‌റഫ് കൊടിഞ്ഞി, സി.സി അംഗം സലിം മാഹി മുഖ്യാതിഥികളായിരുന്നു.
സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ബന്ധങ്ങള്‍ സൂക്ഷിക്കുവാനും വെറുപ്പിന്റെ സമകാലികാന്തരീക്ഷത്തെ ചെറുക്കുവാനും ആഘോഷങ്ങളും കൂടിച്ചേരലുകളും നിമിത്തമാകട്ടെ എന്ന് അവര്‍ ആശംസിച്ചു. ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റന്‍ അജ്മല്‍ മുക്കം, ഫുട്‌ബോള്‍ ക്ലബ് മാനേജ്മന്റ് പ്രതിനിധി ഫെബിന്‍,പഴയകാല പ്രവാസികളായ മൊയ്തീന്‍ കോയ പുത്തൂര്‍ പള്ളിക്കല്‍, കരിം വെങ്ങാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹാരിസ് എം കെ, രതീഷ് രവീന്ദ്രന്‍, ശ്യാം കുമാര്‍, ദീപേഷ്, ലിജോ മാത്യു, ജോജി, ഷൈജു, ശബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷഹനാസ് സാഹില്‍, ഫജ്‌ന കോട്ടപ്പറമ്പില്‍, സാജിത ഫസല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഓണസദ്യ ഒരുക്കിയത്. റയാന്‍ നിയാസ്, ഹനാന്‍ യാസിര്‍ എന്നിവര്‍ ഗാനമാലപിച്ചു. കുട്ടികളുടെ വിവിധ മത്സരള്‍, വടംവലി തുടങ്ങിയ വിനോദ പരിപാടികളും അരങ്ങേറി. സെക്രട്ടറി ഷഹനാസ് സാഹില്‍ സ്വാഗതവും ട്രഷറര്‍ ഷഹ്ദാന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
