റമദാന്‍ സഹയം 300 കോടി റിയാല്‍; വിതരണം തുടങ്ങി

റിയാദ്: റമദാനില്‍ നിര്‍ധനര്‍ക്കുളള സാമൂഹിക സുരക്ഷാ സഹായം സൗദിയില്‍ വിതരണം ആരംഭിച്ചു. ഇതിനായി ഭരണാധികാരി സല്‍മാന്‍ രാജാവ് 300 കോടി റിയാല്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കി.

സാമൂഹിക സുരക്ഷാ സഹായ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 1,000 റിയാലും കുടുംബാംഗ ത്തിനും 500 റിയാലും ലഭിക്കും. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ഇന്നു മുതല്‍ നിക്ഷേപിച്ചു തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. വിധവകള്‍, അനാഥര്‍, തൊഴില്‍ രഹിതര്‍, പ്രായമായവര്‍, വികലാംഗര്‍, സൗദി സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ സഹായത്തിന് അര്‍ഹരായവര്‍ എന്നിവര്‍ക്കാണ് റമദാനില്‍ പ്രത്യേക സഹായം വിതരണണ ചെയ്യുന്നത്.

വിവാഹ സഹായം, ഭവനവായ്പ എന്നിവക്ക് അര്‍ഹരായവര്‍, കുറഞ്ഞ വരുമാനക്കാര്‍, പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരയായവര്‍ എന്നിവര്‍ക്കും സഹായം വിതരണം ചെയ്യുമെന്ന് മനുഷ്യവിഭവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം അറിയിച്ചു.

Leave a Reply