റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ നാളെ മുതല്‍ ഞായറാഴ്ച വരെ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചിലയിടങ്ങളില്‍ ഇടിയും മിന്നലും അനുഭവപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.
മക്ക ഉള്‍പ്പെടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നാളെ ഉച്ചകഴിഞ്ഞ് ചാറ്റല്‍ മഴയും പൊടിക്കാറ്റും മനുഭവപ്പെടും. അസീര്‍, ജസാന്‍, അല്‍ ബാഹ, നജ്‌റാന്‍ എന്നിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെളളി മുതല്‍ മഴ ശക്തി പ്രാപിച്ച് ഞായര്‍ വരെ തുടരും. റിയാദ്, ഹായില്‍, മദീന, അല്‍ ഖസീം എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായ മഴ അനുഭവപ്പെടു.
ദമാം, ജുബൈല്‍ ഉള്‍പ്പെടെയുളള കിഴക്കന്‍ പ്രവിശ്യയില്‍ ചാറ്റല്‍ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥയില്‍ മാറ്റം അടുത്ത ആഴ്ച വരെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മലമുകളില്‍ നിന്നു മഴവെളളം കുത്തിയൊലിക്കാന്‍ സാധ്യതയുളളതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലും താഴ്‌വാരങ്ങളിലും സഞ്ചാരം ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.