നിതാഖാത്ത് വിജയകരം; സ്വകാര്യ തൊഴില്‍ വിപണിയില്‍ 22 ലക്ഷം സ്വദേശികള്‍

റിയാദ്: സൗദി അറേബ്യയില്‍ നടപ്പിലാക്കുന്ന സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് ഫലം കണ്ടുതുടങ്ങിയതായി മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. സ്വകാര്യ തൊഴില്‍ വിപണിയല്‍ സ്വദേശികളുടെ എണ്ണം വര്‍ധിച്ചതായും മന്ത്രാലയം അറിയിച്ചു.

രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കിയ നിതാഖാത്ത് വിജയകരമാണ്. പരിഷ്‌കരിച്ച സ്വദേശിവത്ക്കരണ പദ്ധതി കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 21 ലക്ഷം സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടി കൊടുത്തതായും മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു.
12 മാസത്തിനിടെ 1.77 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം തൊഴില്‍ നേടിയത്. ഇത് ലക്ഷംവെച്ചതിന്റെ 80 ശതമാനമാണ്. ഈ വര്‍ഷം ജനുവരിയില്‍ നടപ്പിലാക്കിയ രണ്ടാം ഘട്ട സ്വദേശിവത്ക്കരണം 35,000 സ്വദേശികള്‍ക്ക് തൊഴില്‍ നേടാന്‍ സഹായിച്ചു. ഇതോടെ 22.23 ലക്ഷം സ്വദേശികള്‍ സ്വകാര്യ തൊഴില്‍ വിപണിയിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8 ശതമാനമായി കുറക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മന്ത്രാലയം വിലയിരുത്തി. സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശികളെ നിയമിക്കുന്നതിന് നടപ്പിലാക്കിയ പ്രോത്സാഹന പദ്ധതികള്‍ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply