Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

സാമൂഹിക ഒത്തുചേരലുകള്‍ക്ക് വിലക്ക് തുടരും

റിയാദ്: സൗദിയില്‍ കൊവിഡ് രോഗ ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നുണ്ടെങ്കിലും സാമൂഹിക ഒത്തുചേരലുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് നഗര വികസന, ഗ്രാമ കാര്യ മന്ത്രാലയം. കൊവിഡ് വൈറസിന്റെ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

കല്യാണ മണ്ഡപങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ ഒത്തുചേരലുകളും പാര്‍ട്ടികളും അനുവദിക്കില്ല. പ്രായമുളളവരും കുട്ടികളും വിവാഹ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ സാധ്യതയുളള സാഹചര്യത്തിലാണ് വിലക്ക് തുടരുന്നതെന്ന് നഗര വികസന, ഗ്രാമ കാര്യ മന്ത്രാലയം അറിയിച്ചു. ജനങ്ങളുടെ ആരോഗ്യ സുരക്ഷ സുപ്രധാനമാണ്. സാമൂഹിക വ്യാപനമാണ് കൂടുതല്‍ ആളുകളില്‍ കൊവിഡ് പകരാന്‍ ഇടയാക്കിയത്. ഇത് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വ്യാപാകമായി വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ആളുകളില്‍ രണ്ടാം ഡോസ് വിതരണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ സാമൂഹിക ഒത്തുചേരലുകള്‍ അനുവദിക്കുന്നത് ഗുണകരമാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് അപകടകാരിയാണ്. മാത്രമല്ല വളരെ വേഗം വൈറസ് പടരാന്‍ സാധ്യതയുളളതുമാണ്. ഈ സാഹചര്യത്തിലാണ് സാമൂഹിക ഒത്തുചേരലുകള്‍ക്ക് വിലക്ക് തുടരാന്‍ കാരണമെന്നും മന്ത്രാലയം വിശദീകരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top