Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

ഇന്ത്യ-സൗദി വിമാനം: ഇനിയും കാത്തിരിക്കേണ്ടിവരും

റിയാദ്: സൗദി അറേബ്യയിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാന യാത്രക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. രാജ്യത്ത് പരമാവധിയാളുകള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് വിമാനയാത്ര അനുവദിക്കുകയുളളൂവെന്നാണ് അനൗദ്യോഗിക വിവരം.

സൗദിയില്‍ പരമാവധി ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസ് പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നു നേരിട്ടു വിമാന സര്‍വീസ് ആരംഭിക്കുകയുളളൂവെന്നാണ് ലഭ്യമാകുന്ന സൂചന. രാജ്യത്ത് ഇതുവരെ 3 കോടി വാക്‌സിനാണ് വിതരണം ചെയ്തത്. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ രാജ്യത്ത് തുടരുകയാണ്. വിദ്യാര്‍ത്ഥികള്‍ ആദ്യ ഡോസ് പൂര്‍ത്തിയാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സൗദിയില്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ സൗദിയിലെത്തിക്കാന്‍ നയതന്ത്ര തലത്തില്‍ ശ്രമം തുടരുകയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔാസാഫ് സഈദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെ, ഇന്ത്യ-സൗദി വിമാന സര്‍വീസിന് നയതന്ത്ര തലത്തില്‍ പല തവണ ചര്‍ച്ച നടത്തിയിരുന്നു. എയര്‍ ബബിള്‍ കരാര്‍ ഒപ്പുവെക്കുന്നതിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് സൗദിയിലെത്താന്‍ നേരിട്ടുളള വിമാനത്തിന് ശ്രമം ആരംഭിച്ചത്.

അതിനിടെ, മാലിദ്വീപ് വഴി സൗദിയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുത്ത മലയാളികളുടെ യാത്ര മുടങ്ങി. മാലിയില്‍ ഹോട്ടല്‍ ബുക്കിംഗ് ലഭിക്കാത്തതാണ് കാരണമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top